ലോകത്തെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് അച്ഛനാകുന്നു

 
കോപ്ടൗണ്‍ : ലോകത്തെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് അച്ഛനാകുന്നു. ദക്ഷിണാഫ്രിക്കക്കാരനായ 22കാരനാണ് ലോകത്തില്‍ ആദ്യമായി ലിംഗമാറ്റം നടത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി മാസങ്ങള്‍ക്കുള്ളിലാണ് ഇയാള്‍ അച്ഛനാകുന്നത്. ഇയാളുടെ കാമുകി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ നീണ്ട ഒമ്പതു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഇയാള്‍ക്ക് ലിംഗം വച്ചു പിടിപ്പിച്ചത്. ശാസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു മാസത്തിനുശേഷം മാത്രമെ ഇയാള്‍ക്ക് ലിംഗം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുക എന്നാണ് ഡോക്റ്റര്‍മാര്‍ കരുതിയത്. എന്നാല്‍ ശസ്ത്രക്രിയ നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഇയാള്‍ക്ക് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ സാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിസെ ടൈഗര്‍ബര്‍ഗ് ആശുപത്രിയും സ്‌റ്റെല്ലന്‍ബോഷ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ പൈലറ്റ് സ്റ്റഡിയുടെ ഭാഗമായാണ് യുവാവിന് ലിംഗം മാറ്റിവച്ചത്. ദക്ഷിണാഫ്രിക്കയിലെ ഷോസ ഗോത്രവര്‍ഗക്കാര്‍ ചെറുപ്പക്കാര്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അഗ്രചര്‍മം ഛേദിക്കുന്ന ചടങ്ങ് നടത്താറുണ്ട്. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും വര്‍ഷത്തില്‍ 250 പേരുടെയെങ്കിലും ലിംഗം മുറിച്ചുമാറ്റേണ്ട അവസ്ഥ വരുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ലിംഗം നഷ്ടപ്പെട്ട യുവാവിനാണ് പുതിയ ലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

Share this news

Leave a Reply

%d bloggers like this: