അയര്‍ലന്‍ഡിലേയ്ക്ക് ബന്ധുക്കള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, ഒരു വര്‍ഷം കാലാവധി

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളികള്‍ക്ക് ആശ്വാസം നല്‍കികൊണ്ട്, ബന്ധുക്കള്‍ക്ക് രാജ്യത്തേയ്ക്ക് വരുന്നതിനായി ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുന്നു.നേരത്തേ സിംഗ്ഗിള്‍ എന്‍ട്രി മാത്രം അനുവദിച്ചിരുന്നതിനാല്‍ നിരവധി തവണ വിസ അപേക്ഷിച്ചാല്‍ മാത്രമേ ഇവിടെ വന്ന് ഒരു വര്‍ഷമോ അതില്‍ അധികമോ നില്‍ക്കുവാന്‍ സാധിച്ചിരുന്നുള്ളു. പുതിയ വിസാ അനുവദിക്കള്‍ വഴി, കുടിയേറ്റക്കാരായ മലയാളികള്‍ക്ക് മാതാപിതാക്കളെ ഇവിടെ കൊണ്ടുവന്ന്താമസിപ്പിക്കുന്നതിനായി എളുപ്പമാര്‍ഗ്ഗം ആയി തീരുമെന്നത് നിരവധി മലയാളികള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.

ഇതേ സമയം ഇവിടെ വരുന്ന ആള്‍ക്ക് പരമാവധി മൂന്ന് മാസം മാത്രമേ ഒന്നിച്ച് നില്‍ക്കാന്‍ സാധിക്കൂ എന്ന നിബന്ധന നീക്കിയിട്ടില്ലാത്തതിനാല്‍ ഇവര്‍ ഒന്നുകില്‍ നാട്ടില്‍ തിരികെ പോയി വരുകയോ ഇംഗ്ലണ്ട് പോലെ സമീപ രാജ്യങ്ങളില്‍ പോയി വീണ്ടും വരുകയോ ചെയ്യേണ്ടതായി വരുന്നുണ്ട്.

എങ്കിലും വിസാ നടപടികള്‍ ഒരോ മൂന്ന് മാസം കൂടുമ്പോഴും ചെയ്യേണ്ടി വരുന്ന ബാധ്യതയില്‍ നിന്ന് തെല്ലൊരാശ്വാസം ആയി മാറിയിട്ടുണ്ട് ഒരുവര്‍ഷം വരെ കാലാവധി ഉള്ള വിസാ നല്‍കുവാന്‍ ആരംഭിച്ചത്.എന്നാല്‍,മലയാളി സംഘടനകള്‍ സര്‍ക്കാരി ആവശ്യത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന പക്ഷംപൂര്‍ണ്ണമായും ലഭിക്കുന്ന വിസാ കാലാവധി സമയം ഇവിടെ നില്‍ക്കുവാന്‍ സാധിക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.പ്രത്യേകിച്ചും നഴ്‌സുമാരുടെ ദൗര്‍ലഭ്യം നേരിടുന്ന ഈ ഘട്ടത്തില്‍, കേരളത്തില്‍ നിന്നുള്ളവരുടെ സേവനങ്ങള്‍ പരിഗണിക്കാവുന്നതാണന്നതും കണക്കാക്കിയാല്‍ സാധ്യതകള്‍ ഏറെയാണ്.

Share this news

Leave a Reply

%d bloggers like this: