സൗദിയിലെ ജയിലുകളില്‍ തടവുകാര്‍ക്ക് കുടുംബവുമൊത്ത് ഒരു ദിവസം കഴിയാന്‍ അവസരം

സൗദിയിലെ ജയിലുകളില്‍ കുടുംബവുമൊത്ത് ആഡംബരത്തോടെ ഒരു ദിവസം കഴിയാന്‍ അവസരം. ജയിലുകളില്‍ അകപ്പെട്ടുപോയ തടവുകാര്‍ക്കു ആശ്വാസം പകരുകയാണ് ലക്ഷ്യം. ജയിലുകളില്‍ അകപ്പെട്ടുപോയ കുടുംബനാഥന്‍ന്മാരായ തടവുകാര്‍ക്കു ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ കുടുംബവുമൊത്തു ആഡംബരത്തോടെ ഒരു ദിവസം ജയിലില്‍ സംഗമിക്കാന്‍ സൗദി ജയില്‍ ഡയറക്ടറേറ്റ് അവസരമൊരുക്കുന്നു.

സൗദി ജയിലുകളില്‍ ഫൈവ് സ്റ്റാര്‍ മാതൃകയിലുള്ള കൊച്ചുവീടുകള്‍ ഒരുക്കിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഉറങ്ങാനുള്ള മുറി, വിശാലമായ ഹാള്‍, അടുക്കള, ബാത്ത് റൂം എന്നിവ അടങ്ങിയാതാണ് ഈ വീടുകള്‍. ഭക്ഷണവും ശീതളപാനീയങ്ങളുമെല്ലാം ഈ വീടുകളില്‍ തടവുകാര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കും.

ജയിലിലെ പുതിയ കുടുംബവീടിന്റെ ഉദ്ഘാടനം റിയാദിലെ മലസ് ജയിലില്‍ ജയില്‍ ഡയറക്ട്രേറ്റ് ഉപമേധാവി കേണല്‍ സഈദ് അല്‍ ഹസനിയ്യ നിര്‍വഹിച്ചു. മദീന ജയിലില്‍ 88 വീടുകളാണ് ഇപ്രകാരം പണികഴിപ്പിച്ചുട്ടുള്ളത്.

ജയിലില്‍ ഒരുക്കിയിട്ടുള്ള കുടുംബവീട്ടില്‍ ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ തടവുകാരുടെ ഭാര്യക്കും മക്കള്‍ക്കും താമസിക്കാന്‍ അവസരം നല്‍കും. ജയിലുകളിലെ കുടുംബവീട് തടവുകാരുടെ മാനസികമായ പിരിമുറക്കം കുറക്കുന്നതിനു വഴിയൊരുക്കുമെന്നു സഈദ് അല്‍ ഹസനിയ്യ അഭിപ്രായപ്പെട്ടു. സൗദിയിലെ ആറു ജയിലുകളില്‍ പുതിയ പദ്ധതി നടപ്പിലാക്കിയതായി സൗദി ജയില്‍ വക്താവ് ക്യാപ്റ്റന്‍ ഇബ്രാഹീം അല്‍ ഹര്‍ബി അറിയിച്ചു. ജയിലുകളിലുള്ള ആഡംബര കുടുംബ വീടുകളുടെ നിയന്ത്രണം ജയിലുകളിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കാണ്. ജയില്‍ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ജയിലുകള്‍ക്കുള്ളില്‍ തന്നെ പുതിയ കുടുംബ വീടുകള്‍ ഒരുക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: