ആറുവയസുകാരനെ തട്ടിയെടുക്കാനുള്ള ശ്രമം,മാതാപിതാക്കള്‍ ആശങ്കയില്‍,ഗാര്‍ഡ അന്വേഷണമാരംഭിച്ചു

  ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മാതാപിതാക്കള്‍ ആശങ്കയിലാണ്. സ്‌കൂളില്‍ നിന്നും മടങ്ങിവരുമ്പോഴും, വീടിനടുത്തുള്ള ഗാര്‍ഡനില്‍ കളിക്കുമ്പോള്‍ പോലും തങ്ങളുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഭയം മലയാളികളടക്കമുള്ള മാതാപിതാക്കളില്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞയാഴ്ച ആറുവയസുകാരനെ തട്ടിക്കൊണ്ടുപോകാനുള്ള അവരുടെ ഭയത്തിന് ആക്കം കൂട്ടുന്നു. വെക്‌സ്‌ഫോര്‍ഡിലാണ് സംഭവം. ആറുവയസുകാരനായ മകന്‍ സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് സമീപമുള്ള Dune Haven എസ്റ്റേറ്റില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ സില്‍വര്‍ കളറിലുള്ള Nissan Almera കാറില്‍ വന്നിറങ്ങിയ ഒരു പുരുഷനും സ്ത്രീയും കുട്ടികളുടെ സമീപത്തേക്ക് ചെല്ലുകയും കുട്ടികളോട് കാറില്‍ കയറാന്‍ വരുന്നുണ്ടോ അതില്‍ ധാരാളം … Read more