പ്രവാസികളില്‍ സമ്പന്നര്‍ യൂറോപ്യന്‍ മലയാളികള്‍, അതിസമ്പന്നര്‍ ബ്രിട്ടീഷ് മലയാളികള്‍, ദാരിദ്ര്യമനുഭവിക്കുന്നവരിലേറെയും ഗള്‍ഫ് മലയാളികളും

 

പ്രവാസികളില്‍ യൂറോപ്യന്‍ മലയാളികള്‍ സമ്പന്നരെന്ന് പഠന റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മലയാളികളില്‍ ഭൂരിഭാഗവും അതിസമ്പന്നരാണെന്നും ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഗള്‍ഫ് മലയാളികളാണെന്നും പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോട്ടയം കേന്ദ്രീകരിച്ചുള്ള പ്രവാസി മലയാളികളുടെ സംഘടന എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ നാഷണല്‍ റിലേഷന്‍സിന്റെ സഹകരണത്തോടെ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ ഏറെയും മികച്ച ജീവിത സാഹചര്യങ്ങളുള്ളവരാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ഏറെപ്പേരും കുടുംബത്തോടൊപ്പമാണ് ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ ജീവിക്കുന്നതിനുള്ള മികച്ച സാഹചര്യമാണ് ഇവര്‍ക്കുള്ളതെന്നാണ് പഠനം വ്യക്തമാക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് മലയാളികളാണ് സമ്പത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പ്രവാസികള്‍. ഇവരില്‍ ഏറെപ്പേരും കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതും. സ്വന്തമായി വ്യവസായ നിക്ഷേപമുള്ള പ്രവാസി മലയാളികള്‍ വരെ ബ്രിട്ടണില്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ ഉള്ളത് ഗള്‍ഫ് നാടുകളിലാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇവരില്‍ 90 ശതമാനവും ശരാശരി വരുമാനക്കാര്‍ മാത്രമാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന 35 ശതമാനം മലയാളികളും ഡ്രൈവര്‍മാരാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ അഞ്ചു ശതമാനം അതി സമ്പന്നരാണെന്നും പഠനം വ്യക്തമാക്കുന്നു. ഈ അഞ്ചു ശതമാനത്തിന്റെ സമ്പത്ത് 200 കോടി രൂപയ്ക്കു മുകളിലാണ്.

Share this news

Leave a Reply

%d bloggers like this: