ഏഴാം ക്ലാസുകാരന്‍ ആദിത്യയുടെ ഹൃദയം ചെന്നൈയിലേക്ക്

  കൊച്ചി: സംസ്ഥാനത്തിന്റെ അതിര്‍ത്തി പിന്നിട്ട് ഒരു അവയവദാനം കൂടി. മത്സിഷ്‌ക മരണം സംഭവിച്ച ഏഴാം ക്‌ളാസ് വിദ്യാര്‍ഥി ആദിത്യ പോള്‍സണിന്റെ ഹൃദയം ചെന്നൈയിലേക്ക്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ ശസ്ത്രക്രിയയില്‍ വേര്‍പെടുത്തുന്ന ഹൃദയം വിമാന മാര്‍ഗം ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആദിത്യയുടെ കരളും വൃക്കകളും കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലെ രോഗികള്‍ക്കും കണ്ണ് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ഐ ബാങ്കിനും കൈമാറും. വൈകിട്ട് 6.30 ഓടെ പ്രത്യേക ആംബുലന്‍സില്‍ റോഡ് മാര്‍ഗം നെടുമ്പാശേരി … Read more