മിസ് ഏഷ്യാ സൗന്ദര്യ മല്‍സരത്തിന് നല്‍കിയ സ്‌റ്റോപ് മെമ്മോ പിന്‍വലിച്ചു

  കൊച്ചി: മിസ് ഏഷ്യാ സൗന്ദര്യ മല്‍സരത്തിന് നല്‍കിയ സ്‌റ്റോപ് മെമ്മോ പിന്‍വലിച്ചു. വിനോദ നികുതി നല്‍കിയില്ലെന്ന പേരില്‍ മരട് നഗരസഭയാണ് സ്‌റ്റോപ് മെമ്മോ പുറപ്പെടുവിച്ചിരുന്നത്. ഇതിന്റെ പകര്‍പ്പ് പൊലീസിനും നല്‍കിയിരുന്നു. എന്നാല്‍ വിനോദനികുതിയടച്ചതിനാല്‍ ഇന്നുരാത്രിതന്നെ മല്‍സരം നടത്താന്‍ തടസമില്ലെന്ന് നഗരസഭാ അറിയിക്കുകയായിരുന്നു. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുളള സുന്ദരിമാരാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. -എജെ-