10 വര്‍ഷമായി നാട്ടില്‍ വരാത്തവര്‍ക്ക് നോര്‍ക്ക സൗജന്യ ടിക്കറ്റ് നല്‍കും

 

തിരുവനന്തപുരം: 10 വര്‍ഷത്തില്‍ കൂടുതലായി മടങ്ങിവരാനാകാതെ ഗള്‍ഫുരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുമെന്ന് മന്ത്രി കെ സി ജോസഫ്. ഇതിനുള്ള ചെലവ് നോര്‍ക്ക വഹിക്കും. ഇങ്ങനെയുള്ളവരുടെ വിവരങ്ങള്‍ മലയാളി സംഘടനകള്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാമെന്നും മന്ത്രി അറിയിച്ചു.

നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം ഉടന്‍ ഒരുക്കുമെന്ന് നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.എസ്.കണ്ണന്‍ പറഞ്ഞു. അവധി കിട്ടിയാലും സീസണിലെ ഉയര്‍ന്ന വിമാനക്കൂലി കാരണം ഒരിക്കല്‍പ്പോലും നാട്ടിലേക്ക് വരാനാകാത്ത നൂറുകണക്കിന് മലയാളികളുണ്ടെന്ന് ഗള്‍ഫിലെ മലയാളിസംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഈ പദ്ധതി ആശ്വസകരമാവും.

ഇത്തരക്കാരെ കണ്ടെത്തിയ ശേഷം മുന്‍ഗണനാക്രമം അനുസരിച്ചാവും അവര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കുക. വളരെക്കാലമായി നാട്ടിലെത്താനാകാത്തവര്‍ക്ക് മുന്‍ഗണന നല്‍കും. ഗള്‍ഫ് മേഖലയില്‍ ജയിലില്‍ കഴിയേണ്ടിവന്നവര്‍ക്കായി ‘സ്വപ്നസാഫല്യം’ എന്ന പദ്ധതി ഇപ്പോഴുണ്ട്. ജയില്‍മോചിതരായാലും ഇവരില്‍ ഏറെപ്പേര്‍ക്കും പണമില്ലാത്തതിനാല്‍ നാട്ടിലെത്താന്‍ കഴിയില്ല. ഇവര്‍ക്ക് വിമാന ടിക്കറ്റ് നല്‍കുന്നതാണ് ‘സ്വപ്നസാഫല്യം’. ഇതേ മാതൃകയിലാവും പുതിയ പദ്ധതിയും നടപ്പാക്കുക.

Share this news

Leave a Reply

%d bloggers like this: