ഐറീഷ് സിറ്റിസണായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് രാജ്യത്ത് പുതിയ നിയമം ഒക്‌ടോബര്‍ 1 മുതല്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ താമസം തുടരുന്നതിന് പേരന്റേജ് ഓഫ് ഐറിഷ് സിറ്റിസണ്‍ ചൈല്‍ഡ് പ്രകാരം നോണ്‍-ഇഇഎ അപേക്ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് പുതിയ നിര്‍ദേശം. ഒക്ടോബര്‍ ഒന്നു മുതല്‍ അപേക്ഷകള്‍ നിര്‍ബന്ധമായും ഐറിഷ് സിറ്റിസണ്‍ ചൈല്‍ഡ് അപേക്ഷാ ഫോമില്‍ സമര്‍പ്പി്കണമെന്നാണ് നിര്‍ദേശം. .

അയര്‍ലന്‍ഡില്‍ താമസം തുടരുന്നതിനും ജോലി ചെയ്യുന്നതിനും ഉള്ള അപേക്ഷകള്‍ ഐറിഷ് സിറ്റിസണ്‍ ചൈല്‍ഡിന്റെ നോണ്‍ ഇഇഎ പേരന്റ് എന്ന നിലയിലാകും പരിഗണിക്കുക. ഓരോരുത്തരുടെയും വ്യക്തിപരമായ സാഹചര്യങ്ങളും അപേക്ഷയില്‍ സമര്‍പ്പിച്ചിട്ടുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാകും അപേക്ഷകള്‍ പരിഗണിക്കുക.

അപേക്ഷകള്‍ പൂരിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍:

* അപേക്ഷകള്‍ ബ്ലോക്ക് ലെറ്ററില്‍ പൂരിപ്പിക്കണം. ആവശ്യമായ സ്ഥലത്ത് ടിക്ക് മാര്‍ക്ക് നല്‍കി പൂരിപ്പിക്കണം.
* അപേക്ഷകള്‍ പൂര്‍ണ്ണമായിരിക്കണം. സെക്ഷന്‍ നാലിലുള്ള സത്യപ്രസ്താവന നിര്‍ബന്ധമായും ഒപ്പിട്ടിരിക്കണം. അപൂര്‍ണ്ണമാ യ അപേക്ഷകള്‍ തിരിച്ചയയ്ക്കും.
* അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട ഡോക്യമെന്റുകള്‍ അപേക്ഷയിലെ സെക്ഷന്‍ 5 ല്‍ നിന്ന് മനസിലാക്കുക.
* ഏതെങ്കിലും വിവരങ്ങളോ ഡോക്യമെന്റുകളോ സമര്‍പ്പിക്കാന്‍ കഴിയാത്ത പക്ഷം ഇതിനുള്ള വിശദീകരണം എഴുതി തയാറാക്കി സെക്ഷന്‍ 6 ല്‍ സമര്‍പ്പിക്കണം.

* സമര്‍പ്പിക്കുന്ന വിവരങ്ങളില്‍ മാറ്റങ്ങളുണ്ടായാല്‍ താമസം കൂടാതെ അക്കാര്യം ഐറിഷ് ന്യൂട്രലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസിനെ അറിയിക്കണം.

അപേക്ഷകര്‍ ഇവിടെ നിയമാനുസൃതം ജീവിക്കുന്നവരാണെന്നും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരല്ലെന്നും അന്വേഷിച്ച് ബോധ്യപ്പെട്ടതിനു ശേഷമേ രാജ്യത്ത് താമസം തുടരുന്നതിനുള്ള അനുമതി നല്‍കുകയുള്ളൂ. അനുമതി ലഭിക്കുന്ന അപേക്ഷകരുടെ വിവരങ്ങള്‍ ഏതെങ്കിലും കാരണവശാല്‍ ബന്ധപ്പെട്ട വകുപ്പു മന്ത്രിയുടെ പരിഗണനയ്ക്കു വന്നാല്‍ ആ സമയത്ത് അപേക്ഷകരുടെ അനുമതി പുനപരിശോധിക്കാനുവാനോ റദ്ദാക്കുവാനോ ഉള്ള അധികാരം മന്ത്രിക്കുണ്ടായിരിക്കുന്നതാണ്. അത്തരം സാഹചര്യങ്ങളില്‍ അപേക്ഷനെ നാടുകടത്താന്‍ നിര്‍ദേശ നല്‍കാനും മന്ത്രിക്ക് അധികാരമുണ്ടായിരിക്കും. ഇതിന് കാരണമായ വിവരങ്ങള്‍ പ്രത്യേകം അപേക്ഷനു നല്‍കണമെന്നില്ല. താഴെപ്പറയുന്ന കാരണങ്ങളാലാണ് അനുമതി റദ്ദാക്കുന്ന സാചര്യമുണ്ടാകുക.

* വ്യവസ്ഥകള്‍ പാലിക്കാത്ത അപേക്ഷകള്‍
* അപേക്ഷകന്റെ സ്വഭാവവുമായി ബന്ധപ്പെട്ട്, ക്രിമിനല്‍ കുറ്റകൃത്യങ്ങളിലെ ഇടപെടലുകളുടെ പേരില്‍
* രജിസ്‌ട്രേഷന്‍ കൃത്യമായ നടത്തിയിട്ടില്ലാത്ത അപേക്ഷകള്‍
* തെറ്റായതും കൃത്യമല്ലാത്തതുമായ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍
* ഈ ലിസ്റ്റ് സമഗ്രമല്ല. ഇതില്‍ പറയുന്നതല്ലാതെയുള്ള കാരണങ്ങള്‍ മൂലവും അനുമതി പുനപരിശോധിക്കപ്പെടും.

ഐഎന്‍ഐഎസ്
റെസിഡെന്‍സ് ഡിവിഷന്‍ യൂണിറ്റ് 4
13-14 ബുര്‍ഗ് ക്വേ
ഡബ്ലിന്‍ -2 എന്ന വിലാസത്തിലാണ് പൂരിപ്പിച്ച അപേക്ഷള്‍ അയയ്‌ക്കേണ്ടത്.

Share this news

Leave a Reply

%d bloggers like this: