ഐറീഷ് സിറ്റിസണായ കുട്ടികളുടെ മാതാപിതാക്കള്‍ പാലിക്കേണ്ട പുതിയ നിയമം

ഡബ്ലിന്‍: ഐറീഷ് കുട്ടികളുടെ മാതാപിതാക്കള്‍ എന്ന നിലയില്‍ രാജ്യത്ത് ജോലി ചെയ്യുകയും ചെയ്യുന്ന മലയാളികള്‍ ഉളെപ്പെടെയുള്ള കുടിയേറ്റക്കാര്‍ പാലിക്കേണ്ടതായ പുതിയ നിര്‍ദേശങ്ങള്‍ പുറത്ത വന്നു.ഇതു വരെ ഗാര്‍ഡാ സ്റ്റേഷനില്‍ എത്തി സ്റ്റാമ്പ് 4 പതിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു വിസാ സ്റ്റാമ്പ് ചെയ്തിരുന്നത്.എന്നാല്‍ പുതിയ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമേ ഇനി മുതല്‍ ഇവിടെ സ്ഥിര താമസമാക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദം ലഭിക്കുകയുള്ളു.

പുതിയ നിര്‍ദ്ദേശ പ്രകാരം ഗാര്‍ഡാ സ്റ്റേഷനില്‍ നിന്ന് സ്റ്റാമ്പ് 4 തേടി പോകുന്നതിന് മുന്‍പ്ഇമ്മിഗ്രേഷന്‍ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമുള്ള അപേക്ഷ പൂരിപ്പിക്കുകയും നിര്‍ദ്ദേശപരകാരമുള്ള രേഖകള്‍ കൈവശം വയ്ക്കുകയും വേണ്ടതാണ്.

നിലവില്‍ നിരവധി ആളുകള്‍ ആണ് ഇവിടെ നിന്നും ഐറീഷ് കുട്ടികളുടെ പേരില്‍ വിസാ സ്റ്റാമ്പ് ചെയ്തയിനു ശേഷം രാജ്യം വിട്ട് പോയിട്ടുള്ളത്.ഇത്തരക്കാര്‍ക്ക് വന്‍ തിരിച്ചടിയാകും പുതിയ നിര്‍ദ്ദേശങ്ങളെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.

പുതിയ നിര്‍ദ്ദേശപ്രകാരം ആയിരിക്കും ഗാര്‍ഡാ സ്റ്റാമ്പ് പുതുക്കുന്നതിനായുള്ള നടപടി ക്രമങ്ങളും എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: