ടൂറിസ്റ്റ് വീസ ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു

 

ന്യൂഡല്‍ഹി: ടൂറിസ്റ്റുകളായി ഇന്ത്യയില്‍ എത്തുന്നവരുടെ വീസ ഫീസ് കുറയ്ക്കാന്‍ ധാരണയായി. ഇടിവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇലക്‌ട്രോണിക് ടൂറിസ്റ്റ് വീസയുടെ ഫീസാണു കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതികൂടിയാണ് ഇനി നടപടിക്കായി ആവശ്യമുള്ളത്. 60 യുഎസ് ഡോളറിനു നല്‍കുന്ന ഇടിവി സേവനം 113 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

പുതിയ ധാരണ പ്രകാരം പണം ഒന്നും ഇടാക്കാതെയും ഏറ്റവും കൂടിയ വീസ ഫീസ് 60 ഡോളര്‍ വരെയായി നിജപ്പെടുത്താനുമാണ് ആലോചിക്കുന്നത്. 20 യുഎസ് ഡോളര്‍, 35 യുഎസ് ഡോളര്‍, 40 യുഎസ് ഡോളര്‍ തുടങ്ങിയ സ്ലാബുകളാക്കി വീസ തരംതിരിക്കും. ഏതെല്ലാം രാജ്യങ്ങളില്‍ നിന്നും ഫീസില്ലാതെ വീസ ലഭിക്കുമെന്ന കാര്യത്തിലും അന്തിമ തീരുമാനം ആയിട്ടില്ല.

Share this news

Leave a Reply

%d bloggers like this: