ഭക്ഷ്യവസ്തുക്കളിലെ കീടനാശികളുടെ അളവ് അപകടകരം, ജൈവ ഉല്‍പ്പന്നങ്ങളും സുരക്ഷിതമല്ല, കര്‍ശന നടപടിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളില്‍ കീടനാശികളുടെ അളവ് അപകടകരമാം വിധം കൂടുതലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ ജൈവ ഉല്‍പ്പന്നങ്ങളെന്ന ലേബലില്‍ വില്‍ക്കുന്നവയില്‍പ്പോലും കീടനാശികളുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യന്റെ നാഡീവ്യവസ്ഥയെ തളര്‍ത്തുന്ന ഓര്‍ഗാനോ ഫോസ്‌ഫൈറ്റും കാര്‍ബേറ്റുമടക്കം കാഴ്ച്ചശക്തിയെ ബാധിക്കുന്നതും ക്യാന്‍സറിന് ഇടയാക്കുന്നതും ഹോര്‍മോണ്‍ വ്യവസ്ഥയെ തകിടം മറിക്കുന്നതുമായ വിവിധതരം രാസവസ്തുക്കള്‍ ഭക്ഷ്യവസ്തുക്കളിലുണ്ടെന്നാണ് കേന്ദ്ര ഭക്ഷമന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. കീടനാശിനികളുടെ അമിതോപയോഗത്തോടൊപ്പം നിരോധിച്ച പല കീടനാശിനികളുടെ വ്യാപകമായ പ്രയോഗവും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള … Read more