ശാശ്വതീകാനന്ദയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്

തിരുവനന്തപുരം : സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു ക്രൈം ബ്രാഞ്ച് എഡിജിപി എസ്. അനന്തകൃഷ്ണന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെന്ന് റിപ്പോര്‍ട്ട്. സിബിഐ അന്വേഷണം കേസില്‍ തുടരന്വേഷണം എന്നീ രണ്ട് ആവശ്യങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.

അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒട്ടും വൈകരുതെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശാശ്വതീകാനന്ദയുടെ കുടുംബാംഗങ്ങള്‍ക്കു കൂടി തൃപ്തി വരുന്ന തരത്തിലുള്ള അന്വേഷണം വേണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്. തുടര്‍ന്ന്, കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയും തുടരന്വേഷണ സാധ്യതയും വ്യക്തമാക്കി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ രമേശ് ചെന്നിത്തല െ്രെകബ്രാഞ്ച് മേധാവിയോട് ആവശ്യപ്പെട്ടു.

എന്നാല്‍, ഏതുതരം പ്രാഥമിക പരിശോധന നടത്തണമെന്നു സര്‍ക്കാരിന്റെ രേഖാമൂലമുള്ള ഉത്തരവു ലഭിച്ചിട്ടേ െ്രെകംബ്രാഞ്ച് തീരുമാനിക്കൂ. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശിന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോഴത്തെ വിവാദത്തിന് ആധാരം.

ആരോപണമുന എസ്എന്‍ഡിപി യോഗം ജനറല്‍ സെകട്ടറി വെള്ളാപ്പള്ളി നടേശനു നേരെ തിരിഞ്ഞതോടെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളും അന്വേഷണ ആവശ്യവുമായി രംഗത്തുണ്ട്. സിബിഐ അന്വേഷണം നടത്തണമെന്ന് എസ്എന്‍ഡിപി യോഗവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന പലരുടെയും മൊഴി നേരത്തെ ക്രൈം ബ്രാഞ്ച് എടുത്തതാണ്. അതിനാല്‍, ഇതേ ഏജന്‍സി തുടരന്വേഷണം നടത്തണോയെന്ന ചോദ്യം പൊലീസ് തലപ്പത്തും ഉയര്‍ന്നിട്ടുണ്ട്.

 

എസ്

Share this news

Leave a Reply

%d bloggers like this: