പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 56,173 പത്രികകള്‍

 

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രികകള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നുവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. മൂന്നിനു ശേഷം ലഭിക്കുന്ന നാമനിര്‍ദേശ പത്രികകളൊന്നും സ്വീകരിക്കേണ്ടതില്ലെന്നാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം. പത്രികകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം നല്‍കിയ സാഹചര്യത്തിലാണ് കൂടുതല്‍ സമയം അനുവദിക്കേണ്ടെന്ന നിലപാട്.

ഇതുവരെ 56,173 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു. ആകെ 21,905 വാര്‍ഡുകളാണുള്ളത്. ഇന്നു രാവിലെ 11 മുതല്‍ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെയും മുമ്പാകെ പത്രിക സമര്‍പ്പിക്കാം. ചില രാഷ്ട്രീയകക്ഷികളുടെ സ്ഥാനാര്‍ഥി നിര്‍ണയം വെള്ളിയാഴ്ച രാത്രി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇവരെല്ലാം ഇന്നു പത്രിക സമര്‍പ്പിക്കേണ്ടതുണ്ട്. ഇന്ന് ആയിരക്കണക്കിനു പത്രികകള്‍ ലഭിക്കുമെന്നാണു കരുതുന്നത്. ചൊവ്വാഴ്ചയും ആയിരക്കണക്കിനു പത്രികകളാണു സമര്‍പ്പിക്കപ്പെട്ടത്. ഒക്‌ടോബര്‍ 17-നാണ് പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: