ജീവിതത്തില്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ജീവിതത്തില്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ബീഫ് കഴിക്കുന്ന കേരളത്തിലെ ബി ജെ പി നേതാവ്’ എന്നു പറഞ്ഞ് ഓണ്‍ലൈന്‍ ലോകത്ത് പ്രചരിക്കുന്ന തന്റെ ചിത്രത്തിലുള്ളത് ബീഫല്ല എന്നും ഉള്ളിക്കറിയാണ് എന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണ സമയത്തെന്നോ തട്ടുകടയില്‍ നിന്നും വാങ്ങിക്കഴിച്ച ഉള്ളിക്കറിയും പൊറോട്ടയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് സുരേന്ദ്രന്‍ ബീഫ് കഴിക്കുന്നു എന്നു പറഞ്ഞ് ഫോട്ടോ വ്വൈറലായത്. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തു വന്നത്.

Share this news

Leave a Reply

%d bloggers like this: