സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം : സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ മുറിവുണ്ടായിരുന്നു. പുരികത്തിനു മുകളില്‍ രണ്ടര സെന്റിമീറ്റര്‍ വലുപ്പത്തിലായിരുന്നു മുറിവ്. ശ്വാസകോശവും ഹൃദയവും തലച്ചോറും വിശദമായി പരിശോധിച്ചെന്നും റിപ്പോര്‍ട്ട്. അസി.സര്‍ജന്‍ അനിലാകുമാരിയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.

സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമാണെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെയും റിപ്പോര്‍ട്ട്. കുളിക്കുന്നതിനായി സ്വാമി പെരിയാര്‍ പുഴയില്‍ കെട്ടിയിരിക്കുന്ന നടയിലെത്തിയശേഷം ജുബ്ബാ, മുണ്ട്, മോതിരം എന്നിവ സഹായിയായ സാബുവിനെ ഏല്‍പ്പിച്ചു. ഉത്തരീയം എടുത്ത് പുഴയില്‍ ഇറങ്ങി. രണ്ടു തവണ മുങ്ങിയ ശേഷം തിരിച്ചുകയറി സാബുവിന്റെ കൈയ്യില്‍ നിന്ന് സോപ്പു വാങ്ങി. തുടര്‍ന്ന് വീണ്ടും പുഴയില്‍ ഇറങ്ങിയപ്പോള്‍ യാദൃശ്ചികമായി എങ്ങനെയോ അടിയൊഴുക്കില്‍പ്പെട്ട് വെള്ളത്തില്‍ മുങ്ങിതാഴ്ന്ന് വെള്ളംകുടിച്ച് ശ്വാസം മുട്ടി മരിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മരണ കാരണത്തില്‍ സംശയങ്ങളൊന്നുമില്ല. വെള്ളത്തില്‍ ശ്വാസം മുട്ടിയാണ് മരണമെന്ന് നിസംശയം മനസിലാക്കാമെന്നും പതിനഞ്ചു പേജുകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയില്‍ നല്‍കിയ അന്തിമ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 114 പേരുടെ മൊഴികള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, മെഡിക്കല്‍ വിശകലന റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളാണ് ഇതിലുള്ളത്.

Share this news

Leave a Reply

%d bloggers like this: