എഴുത്തുപരീക്ഷ പരീക്ഷണം മാത്രം, അടുത്ത വര്‍ഷം 5 അഡാപ്‌റ്റേഷന്‍ നടത്തും

ഡബ്ലിന്‍: NMBI രജിസ്‌ട്രേഷന്‍ നടപടികളില്‍ കാലതാമസമുണ്ടായതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരുകയാണെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍. 1495 അപേക്ഷകരാണ് ഈ വര്‍ഷം ഒക്ടോബര്‍ 13 വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. ഇതില്‍ 758 അപേക്ഷകര്‍ അയര്‍ലന്‍ഡില്‍ പരിശീലനം ലഭിച്ചവരാണ്. 2014 ഒക്ടോബര്‍ 13 വരെ ലഭിച്ച അപേക്ഷകളുമായി താമതമ്യം ചെയ്യുമ്പോള്‍ 2015 ഒക്ടോബര്‍ 13 വരെ ലഭിച്ച അപേക്ഷകളില്‍ 139 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. 2014 ഒക്ടോബര്‍ 13 വരെ 967 പേരാണ് രജിസ്റ്റര്‍ ചെയ്തത്. അതായത് 55 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

NMBI പുറത്തുവിടുന്ന ഏറ്റവും പുതിയ കണക്കനുസരിച്ച് 1980 ഓപ്പണ്‍ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ 1348 അപേക്ഷകളില്‍ രേഖകള്‍ അപൂര്‍ണമാണ്. 81 എണ്ണം അംഗീകാരം ലഭിച്ച് NMBI ഫീസിന് വേണ്ടി കാത്തിരിക്കുകയാണ്. 168 എണ്ണം പുനപരിശോധന നടത്താനുള്ളതാണ്. ഒഴിവുള്ള 16 പോസ്റ്റുകള്‍ നികത്തുന്നതിന് ലഭിച്ചിട്ടുള്ള എല്ലാ അപേക്ഷകളും പരിശോധിക്കും.

2014 ല്‍ വിദേശത്ത് നിന്നുള്ള നഴ്‌സുമാര്‍ക്ക് അയര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്നതന് ഏഴു അഡാപ്‌റ്റേഷന്‍ പ്രോഗ്രാമുകള്‍ നടത്തിയിരുന്നു. ഒരു അഡാപ്‌റ്റേഷന്‍ പ്രോഗ്രാം ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവ അടുത്ത വര്‍ഷം നടത്തുമെന്നും വരേദ്കാര്‍ പറഞ്ഞു. 2016 ല്‍ അഞ്ചു അഡാപ്‌റ്റേഷന്‍ പ്രോഗ്രാം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

രജിസ്‌ട്രേഷന്‍ നടത്തുന്നതിനാഗ്രഹിക്കുന്ന അപേക്ഷകരെ മൂല്യനിര്‍ണയം നടത്താന്‍ അയര്‍ലന്‍ഡിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സുമായി (RCSI) ചേര്‍ന്ന് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്തുന്ന NMBI യുടെ പുതിയ രീതി പരീക്ഷണാടിസ്ഥാനത്തില്‍ അംഗീകരിച്ചിട്ടുണ്ട്. നഴ്‌സുമാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. അഡാപ്‌റ്റേഷന്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ള നഴ്‌സുമാരോട് അധികൃതരുമായി ബന്ധപ്പെടാനും അറിയിപ്പ് നല്‍കിയിട്ടുണ്ട്. 25 നഴ്‌സുമാര്‍ ആയാല്‍ 2015 നവംബര്‍ മുതല്‍ ഈ ടെസ്റ്റ് നടത്തിത്തുടങ്ങും. വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് RCSIയുടെ NMBI രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള നിര്‍ദേശം നല്‍കും.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ മിഡ് വൈഫസ്മാരുടെയും അപേക്ഷകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ഒക്ടോബര്‍ 8 മുതല്‍ NMBI പുതിയ ഓവര്‍സീസ് കേള്‍ സെന്റര്‍ സേവനം ആരംഭിച്ചിട്ടുണ്ട്. NHI നെയും മറ്റ് പ്രധാന stakeholders നെയും ഇത് സംബന്ധിച്ച് അറിയിപ്പു നല്‍കിയിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: