‘പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല, ജനങ്ങളുടെ വിധി മുന്നറിയിപ്പായി എടുക്കും’: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളുടെ വിധി മുന്നറിയിപ്പായി എടുത്ത് ഗവണ്‍മെന്റ് തലത്തില്‍ ആവശ്യമായ തിരുത്തല്‍ വരുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

‘തിരിച്ചടിയുടെ കാരണം പാര്‍ട്ടി കേന്ദ്രങ്ങളുമായി ചര്‍ച്ച ചെയ്യാതെ തുറന്നു പറയാനാവില്ല. പരാജയ കാരണം പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച ചെയ്ത് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും’. മുന്നണി തലത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി ബിജെപി വിജയം താല്‍ക്കാലികമാണെന്നും സൂചിപ്പിച്ചു.

2005ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ യു.ഡി.എഫിന് കോട്ടമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തെത്തിച്ച തോല്‍വി പരിശോധിക്കും. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നത് കോണ്‍ഗ്രസ് മാത്രമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: