നേതൃമാറ്റം…കോണ്‍ഗ്രസില്‍ പല അഭിപ്രായമെന്ന് കെവി തോമസ്…

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതൃമാറ്റത്തിനുള്ള സാധ്യതകളില്‍ നിലപാടറിയിച്ച് കെ.വി തോമസ് എം.പി. നേതൃമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസില്‍ പല അഭിപ്രായങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി ജനങ്ങളുടെ മുഖ്യമന്ത്രിയാണ്. എന്നാല്‍ അദ്ദേഹം തുടരണമോ എന്നകാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. എല്ലാ അഭിപ്രായങ്ങളും ക്രോഡീകരിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനാവണം. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളടക്കം പരിഗണിച്ചാവണം ഇക്കാര്യത്തിലുളള തീരുമാനമെന്നും കെ.വി.തോമസ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ യു.ഡി.എഫിലെ പൊട്ടിത്തെറിക്ക് ശക്തി വര്‍ധിക്കുകയാണ്. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ ഒളിയമ്പുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനാണ് രംഗത്തെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണവും തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന് ഒരു കാരണമായെന്നായിരുന്നു സുധീരന്റെ പ്രതികരണം. സംഘടനാപരമായ വീഴ്ചവന്നെന്ന വി. മുരളീധരന്റെ അഭിപ്രായം ഭാരവാഹിയോഗം ചര്‍ച്ച ചെയ്യും. മാധ്യമങ്ങള്‍ വിട്ടുപോയ പല വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നും സുധീരന്‍ പറഞ്ഞു.തൊലിപുറത്തുള്ള ചികിത്സകൊണ്ട് കാര്യമില്ലെന്ന് നേരത്തെ രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു

Share this news

Leave a Reply

%d bloggers like this: