യു.ഡി.എഫ്, എല്‍.ഡി.എഫ്. മുന്നണികള്‍ തമ്മില്‍ വോട്ടുവിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രം,ബി.ജെ.പി.ക്ക് ലഭിച്ചത് 13.28 ശതമാനം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്. മുന്നണികള്‍ തമ്മില്‍ വോട്ടുവിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രം. എല്‍.ഡി.എഫിന് 37.36 ഉം യു.ഡി.എഫിന് 37.23 ഉം ശതമാനം വോട്ട് ലഭിച്ചതായി കമ്മിഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ബി.ജെ.പി.ക്ക് ലഭിച്ചത് 13.28 ശതമാനമാണ്. മറ്റ് കക്ഷികള്‍ക്ക് 12.12 ശതമാനവും കിട്ടി. എന്നാല്‍ പാര്‍ട്ടി ബന്ധമുള്ള സ്വതന്ത്രരെ മുന്നണി സ്ഥാനാര്‍ത്ഥികളായി കമ്മിഷന്‍ ഉള്‍പ്പെടുത്താറില്ല. അതിനാല്‍ ഈ കണക്കുകളില്‍ വ്യത്യാസം വരും.

ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ എല്‍.ഡി.എഫിന് 74,01,160ഉം, യു.ഡി.എഫിന് 73,76,752ഉം ബി.ജെ.പി. മുന്നണിക്ക് 26,31,271ഉം മറ്റുള്ളവര്‍ക്ക്, 24,01,153 ഉം ലഭിച്ചു. ഇതില്‍ നഗര തദ്ദേശഭരണ സ്ഥാപനങ്ങളില്‍ എല്‍.ഡി.എഫിന് 14,62,902ഉം യു.ഡി.എഫിന് 15,03,343 ഉം ബി.ജെ.പി. മുന്നണിക്ക് 6,41,198 ഉം മറ്റുള്ളവര്‍ക്ക് 5,74,194 ഉം വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ഗ്രാമ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ എല്‍.ഡി.എഫിന് 59,38,258ഉം യു.ഡി.എഫിന് 58,73,409ഉം ബി.ജെ.പി. മുന്നണിക്ക് 19,90,073ഉം മറ്റുള്ളവര്‍ക്ക് 18,26,959 ഉം വോട്ടുകള്‍ ലഭിച്ചു.

കക്ഷിബന്ധത്തില്‍ വ്യക്തത ലഭിക്കേണ്ട സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മറ്റുള്ളവരുടെ കൂട്ടത്തിലാണ് പ്രാഥമിക കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമീണ തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ 10.56 ശതമാനം വരുന്ന, 16,50,439 വോട്ടുകളും നഗര തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 12.07 ശതമാനം വരുന്ന 5,04,727 വോട്ടുകളും ഈ വിഭാഗത്തില്‍പ്പെടുന്നു. നിലവില്‍ മുന്നണി പിന്തുണയുള്ള സ്വതന്ത്രന്‍മാര്‍ക്ക് പുറമെയുള്ളവരാണ് ഈ വിഭാഗം. ഈ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയകക്ഷികളുടെ പിന്തുണ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് കമ്മിഷന്‍ അറിയിച്ചു.

ത്രിതല പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 59,38,258 വോട്ടുകള്‍ ലഭിച്ചു 38 ശതമാനം. യു.ഡി.എഫിന് 58,73,409 വോട്ടുകള്‍ 37.58 ശതമാനം, ബി.ജെ.പി.ക്ക് 19,90,073 12.73 ശതമാനം. മറ്റുള്ളവര്‍ 18,26,959 11.69 ശതമാനം.നഗരസഭയിലും കോര്‍പ്പറേഷനിലും എല്‍.ഡി.എഫിന് 14,62,902 വോട്ടുകള്‍ 34.98 ശതമാനം ലഭിച്ചു. യു.ഡി.എഫിന് 15,03,343 വോട്ട് 35.95 ശതമാനം, ബി.ജെ.പി.ക്ക് 6,41,198 വോട്ട് 15.33 ശതമാനം. മറ്റുള്ളവര്‍ക്ക് 5,74,194 വോട്ട് 13.73 ശതമാനം.

Share this news

Leave a Reply

%d bloggers like this: