രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ധനമന്ത്രി കെ.എം.മാണിക്ക് ഒരു ദിവസം സമയം അനുവദിക്കാന്‍ യുഡിഎഫില്‍ ധാരണ

തിരുവനന്തപുരം: രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ധനമന്ത്രി കെ.എം.മാണിക്ക് ഒരു ദിവസം സമയം അനുവദിക്കാന്‍ യുഡിഎഫില്‍ ധാരണ. നാളത്തോടെ തീരുമാനമുണ്ടാകണം. ഇല്ലെങ്കില്‍ രാജി ആവശ്യപ്പെടുമെന്നു യുഡിഎഫ് നിലപാടു കടുപ്പിച്ചു.

ധനകാര്യമന്ത്രി കെ.എം. മാണി രാജിവച്ചേ മതിയാകൂവെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. മാണിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ നിലപാട് ഇതുതന്നെയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. സര്‍ക്കാര്‍ വീണാലും മാണി രാജിവച്ചേ തീരുവെന്നാണ് കോണ്‍ഗ്രസ് നിലപാട്.

രാജിവയ്ക്കാതെ മറ്റു പോംവഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാണിയെ അറിയിച്ചിട്ടുണ്ട്. മാണി രാജിവയ്ക്കുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണുകയെന്ന ഒറ്റവാക്ക് മറുപടിയാണ് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ നല്‍കിയത്. മാണിയുടെ രാജിക്കായി മുറവിളി ഉയരുന്നതിനിടെ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് രാജി പ്രഖ്യാപിച്ചു. മാണിക്ക് താന്‍ മാതൃകയാകട്ടെയെന്നാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് ജോര്‍ജ് കോട്ടയത്ത് പറഞ്ഞത്‌

Share this news

Leave a Reply

%d bloggers like this: