ബാബുവിനെതിരെ ബിജുരമേശ് നിലപാട് കടുപ്പിക്കുന്നു

തിരുവനന്തപുരം : എക്‌സൈസ് മന്ത്രി കെ.ബാബുവിന് ഒരു കോടി രൂപ നല്‍കിയിട്ടുണ്ടെന്നും സെക്രട്ടേറിയേറ്റില്‍ വച്ചാണ് പണം കൈമാറിയതെന്നും ബാര്‍ ഉടമ ബിജു രമേശ്. ബാബു നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ഏതു ദൂതനാണ് തനിക്കുവേണ്ടി വന്നുകണ്ടതെന്ന് മന്ത്രി ബാബു വ്യക്തമാക്കണമെന്നും ബിജു രമേശ് പറഞ്ഞു.

ആരോപണം ശരിയെന്ന് തെളിയിക്കാന്‍ ബാബു നാര്‍ക്കോ അനാലിസിസിന് വിധേയനാകണമെന്നും താന്‍ നുണപരിശോധനയ്!ക്ക് തയ്‌യാറാണെന്നും ബിജു രമേശ് വ്യക്തമാക്കി. കെ.ബാബു രാവിലെ തന്നെ കെ.എം മാണിയെ കണ്ടത് കാലുപിടിക്കാനാണെന്നും ബാബുവിനെതിരെ ഈ ആഴ്ച തന്നെ കേസ് ഫയല്‍ചെയ്‌യുമെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

ബാറുടമകള്‍ പിരിച്ച 25 കോടി രൂപയില്‍ കൂടുതല്‍ കൈപ്പറ്റിയിരിക്കുന്നത് മന്ത്രി കെ ബാബുവാണെന്നും ബാബുവിനെതിരായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ബിജു രമേശ് പറഞ്ഞു. മന്ത്രി കെ.എം മാണി രാജിവെച്ച സാഹചര്യത്തില്‍ അടുത്ത ലക്ഷ്യം കെ. ബാബുവാണെന്ന സൂചനയോടെയായിരുന്നു ബിജു രമേശിന്റെ പ്രതികരണം.

Share this news

Leave a Reply

%d bloggers like this: