ബിജു രമേശ് തന്നെ ഭീഷണിപ്പെടുത്തിയതായി മന്ത്രി കെ. ബാബു

തിരുവനന്തപുരം : ബിജു രമേശ് തന്നെ ഭീഷണിപ്പെടുത്തിയതായി മന്ത്രി കെ. ബാബു. മാനനഷ്ടകേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശ് തന്നെ സമീപിച്ചുവെന്നും കെ.ബാബു ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബിജു പലപ്പോഴായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലതാണെന്നും വിജിലന്‍സ് തനിക്കെതിരായ മൊഴി രേഖപ്പെടുത്തിയില്ലെന്ന ബിജുവിന്റെ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. അങ്ങനെയെങ്കില്‍ അതിനെതിരെ നിയമനടപടിയ്ക്ക് പോകാതിരുന്നതെന്താണെന്നും മന്ത്രി ചോദിച്ചു.

തെളിവുണ്ടെങ്കില്‍ തനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അതോ തനിക്കെതിരായ തെളിവുകള്‍ താന്‍ തന്നെ നല്‍കണമോ എന്നും കെ. ബാബു പരിഹസിച്ചു. സിപിഎം എം.എല്‍.എയും ബിജുവുമായുള്ള ഗൂഡാലോചനയാണ് നിലവിലെ ആരോപണത്തിന് പിന്നില്‍.

എം.എല്‍.എയുടെ വീട്ടില്‍ വച്ച് ഡിസംബര്‍ 14 ന് ഇരുവരും കൂടിക്കാഴ്ച നടത്തി. ബിജു രമേശിനെതിരായ നിയമ നടപടി തുടരുമെന്നും ബാബു പറഞ്ഞു. നന്നായി പ്രവര്‍ത്തിക്കുന്നവരെ തെറ്റായി വ്യാഖ്യാനിക്കാന്‍ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുതെന്നും കെ. ബാബു കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: