ബാബുവിനെതിരെ മാണി: ‘ബാബുവിന് നേരിട്ട് കോഴകൊടുത്തുവെന്ന് എന്നാണ് ബിജുരമേശ് പറയുന്നത്, തനിക്കെതിരെയുള്ളത് കേട്ടു കേള്‍വി മാത്രം’

 

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ കുറ്റാരോപിതനായ പേരില്‍ രാജിവെച്ച കെഎം മാണി എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ആരോപണവുമായി രംഗത്ത്. ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയാണ് കൂടുതല്‍ തെളിവുകളുള്ളതെന്ന് കെ.എം മാണി. ബാബുവിന് പണം നേരിട്ട് നല്‍കിയെന്നാണ് ആരോപണമുന്നയിച്ച ബിജു രമേശ് പറഞ്ഞത്. എന്നാല്‍ താന്‍ നേരിട്ട് പണം നല്‍കിയെന്ന് പറഞ്ഞിട്ടില്ല. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാണി ആരോപണം ഉന്നയിച്ചത്.

മന്ത്രി ബാബു ആവശ്യപ്പെട്ടതു പ്രകാരം താന്‍ നേരിട്ട് കോഴപ്പണം നല്‍കിയെന്ന ആരോപണമാണ് ബിജു ഉന്നയിച്ചിരിക്കുന്നത്. താന്‍ കോഴ വാങ്ങിയെന്നത് കേട്ടുകേള്‍വി മാത്രമാണ്.

ബാബുവിന് രണ്ടുതവണ അമ്പതു ലക്ഷം രൂപ വീതം തിരുവനന്തപുരം സെക്രട്ടേറിയറ്റിലെത്തി നല്‍കിയതായി ബിജു രമേശ് ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മാണി ബാബുവിനെതിരെ മാണി ആരോപണമുന്നയിച്ചിരിക്കുന്നത്. മന്ത്രിസഭയില്‍ നിന്ന് രാജിവെക്കാന്‍ താന്‍ സമ്മതം അറിയിച്ചതാണ്. കേരളാ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കണമെന്ന സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: