ബാര്‍കോഴയില്‍ എല്ലാം ആരോപണം മാത്രമെന്ന് മുഖ്യമന്ത്രി;ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ നിയമ നടപടിയെന്ന് വി.എസ്

തിരുവനന്തപുരം: ആരോപണങ്ങളുണ്ടായതുകൊണ്ടു മാത്രം ആരെയും മാറ്റിനിര്‍ത്താനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍കോഴയിലുണ്ടായത് വെറും ആരോപണങ്ങള്‍ മാത്രമാണ്. സംഭവം നടന്നതായി ഒരു തെളിവുമില്ല. ഘടകകക്ഷികളെ ഒപ്പം നിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മന്ത്രി കെ. ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. പുറത്തുചാടിയതിനേക്കാള്‍ വലിയ സ്രാവുകളാണ് അകത്തുള്ളതെന്നും വി.എസ് പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: