പ്രശാന്തിയില്‍ നിന്ന് പ്രശാന്തമായി പോകുന്നു; തന്നെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ശക്തമായി തിരിച്ചു വരുമെന്നും മാണി

തിരുവനന്തപുരം: എല്ലാ സംശയങ്ങളും മാറ്റി തിരികെ വരുമെന്ന് കെ.എം മാണി. ‘ആരോടും പരിഭവമില്ല. എല്ലാവരില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. കേസിന്റെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് പാലയില്‍ മറുപടി പറയും, എല്ലാവര്‍ക്കും അങ്ങോട്ടേക്ക് വരാം. 50 വര്‍ഷം എംഎല്‍എയും 23 വര്‍ഷം മന്ത്രിയുമായി നിസ്വാര്‍ഥ സേവനമാണ് ജനങ്ങള്‍ക്കു വേണ്ടി നടത്തിയത്. പ്രശാന്തിയില്‍ നിന്ന് പ്രശാന്തമായി തന്നെയാണ് പാലയിലേക്ക് പോകുന്നത്. എല്ലാവരോടും നന്ദിയുണ്ട്. തന്നെ അങ്ങനെയൊന്നും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ശക്തമായി തന്നെ തിരിച്ചു വരുമെന്നും മാണി പറഞ്ഞു.

ഔദ്യോഗിക വസതിയൊഴിഞ്ഞ ശേഷം പട്ടം മുതല്‍ പാലാ വരെ സ്വേീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് മാണിയുടെ യാത്ര. പട്ടത്തിനു ശേഷം കൊട്ടാരക്കരയിലും അടൂരും പ്രവര്‍ത്തകര്‍ മാണിക്ക് സ്വീകരണമൊരുക്കിയിരുന്നു. എന്നാല്‍ അടൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാണിയുടെ വാഹനം തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. ഡിവൈഎഫ്‌ഐക്കാര്‍ മാണിയെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയും ചെയ്തു.

പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കിടങ്ങൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ മാണി സംസാരിക്കും. വൈകിട്ട് പാലായില്‍ എത്തുന്ന മാണിയെ പി.ജെ. ജോസഫ് സ്വീകരിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. കനത്ത സുരക്ഷയാണ് പ്രദേശങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എജെ

Share this news

Leave a Reply

%d bloggers like this: