ഇക്കുറി വിപണയില്‍ എത്തുന്ന ക്രിസ്തുമസ് ട്രീകള്‍ 550,000

ഡബ്ലിന്‍: ക്രിസ്തുമസ് അടുക്കുകയാണ് എല്ലാവര്‍ക്കും ക്രിസ്തുമസ് ട്രീയും അണിയിച്ചൊരുക്കണമെന്ന് ആഗ്രഹം കാണും. ഇക്കുറി 550,000 ക്രിസ്തുമസ് ട്രീകളെങ്കിലും വിളവെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഘോഷകാലമായതോടെ ക്രിസ്തുമസ് ട്രീ വളര്‍ത്തുന്നവര്‍ക്കും പണി ഏറെയുണ്ട്. എല്ലാം ഭംഗിയായി പോകുന്നുണ്ടെന്ന് ഉറപ്പ് വരുന്നതിനും മറ്റുമായി അധികസമയ ജോലിയിലാണിവരെല്ലാം.

ഐറിഷ് ക്രിസ്തുമസ് ട്രീ ഗ്രോ വേഴ്സ് അസോസിയേഷന്‍ പറയുന്നത് 21 മില്യണ്‍ യൂറോയുടെ മൂല്യമാണ് ക്രിസ്തുമസ് ട്രീ വഴി സാമ്പത്തികമേഖലയില്‍ ക്രയവിക്രയം ചെയ്യുന്നതെന്നാണ്. 80 ലേറെ ക്രിസ്തുമസ് ട്രീ കര്‍ഷകരാണ് അയര്‍ലന്‍ഡില്‍ ഉള്ളത്. ക്രിസ്തുമസ് ദിവത്തിന് മുമ്പായി 350,000  മരങ്ങളെങ്കിലും വിറ്റ് പോകുമെന്നാണ് ഇവര്‍ കണക്ക് കൂട്ടുന്നത്.  200,000 മരങ്ങള്‍ യൂറോപിലേക്ക് കയറ്റി അയക്കും. യുകെ ജര്‍മ്മനി ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കാണിത് പ്രധാനമായും പോകുന്നത്.  നോര്‍ഡാം ഫയറും, നോബിള്‍ ഫയറും ആണ് ഏറ്റവും പ്രിയപ്പെട്ട ക്രിസ്തുമസ് മരങ്ങള്‍.

 പത്ത് വര്‍ഷമാണ് ഒരു മരണം ഏറ്റവും അനുയോജ്യമായ രീതിയില്‍ മുറിക്കപ്പെടുന്നതിന് മതിയായ വളര്‍ച്ചാകാലം.  ഇക്കൊല്ലം വളര്‍ച്ചയുടെ സാഹചര്യങ്ങള്‍ മികച്ചാതായിരുന്നുവെന്ന് സംഘടനയുടെ ചെയര്‍മാന്‍ ഡെര്‍മോട്ട് പേജ് പറയുന്നു.  മരങ്ങള്‍ നല്ല നിറത്തില്‍ തന്നെ നല്‍കാന്‍ കഴിയും.  ഇത് മൂലം മികച്ച ലാഭമുണ്ടാകുമെന്നാണ്പ്രതീക്ഷ.  ക്രിസ്തുമസ് ട്രീ വളര്‍ത്തുകയെന്നത് സന്തോഷകരമായ കാര്യമാണെന്നും അതേസമയം തന്നെ മരം പാകപ്പെടേണ്ട സമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്രിസ്തുമസുമായി ഒത്തുപോകാറില്ലെന്നും വ്യക്തമാക്കുന്നു.

അയര്‍ലന്‍ഡിലെ ക്രിസ്തുമസ് ട്രീകള്‍ വാങ്ങുന്നതിലൂടെ വീട്ടില്‍ തന്നെ വളര്‍ത്തുന്ന ഒരു ഉത്പന്നത്തിന് പിന്തുണ നല്‍കുകയാണ് ചെയ്യുന്നതെന്നും ചൂണ്ടികാണിക്കുന്നുണ്ട്.  ക്രിസ്തുമസ് ട്രീ മോഷണവും സീസണില്‍പതിവാണ്..ഇക്കുറി മോഷണം കുറയ്ക്കാനുള്ള ഓപറേഷന്‍ ഹഡില്‍ ക്യാംപെയിനും കര്‍ഷകര്‍ തുടങ്ങിയിട്ടുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: