OCI കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

 

ഡബ്ലിന്‍: OCI cardholder, ICI Miscellaneous services എന്നിവയ്്ക്കായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. നവംബര്‍ 23 മുതലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ അപ്‌ലോഡ് ചെയ്യുന്നതിനും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഒപ്പ് രേഖപ്പെടുത്തുന്നതിനുള്ള രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്.

OCI കാര്‍ഡിന് ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോ, ഒപ്പ് (കുട്ടികളാണെങ്കില്‍ ഇടതു കൈ വിരലടയാളം) എന്നിവ അപ്‌ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയ്‌ക്കൊപ്പം അയച്ച രേഖകളുടെ ഒറിജിനല്‍ എംബസി/FRROS ഓഫീസില്‍ പരിശോധനയ്ക്കായി ഹാജരാക്കണം.

അപേക്ഷ സമര്‍പ്പിച്ചതില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ എംബസി അപേക്ഷകരെ ഇമെയിലിലൂടെ അറിയിക്കും. തുടര്‍ന്ന് അപേക്ഷകന്‍ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം എംബസി/FRROS ഓഫീസില്‍ ഹാജരായാല്‍ അവര്‍ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ വന്നിട്ടുള്ള തെറ്റുകള്‍ തിരുത്തിത്തരും.

-എജെ-

Share this news

Leave a Reply

%d bloggers like this: