സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങളുടെ കണക്കുകളില്‍ മലപ്പുറം മുന്നില്‍

തിരുവനന്തപുരം:  സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങളുടെ കണക്കുകളില്‍ മലപ്പുറം മുന്നില്‍. കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത 1139 കേസുകളില്‍ മലപ്പുറത്ത് മാത്രം 143 കേസുകള്‍. ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്ത കോട്ടയത്ത് 38 കേസുകളുണ്ടായി.
കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 112 എണ്ണം വീതവും. നാലാം സ്ഥാനത്തുള്ള പാലക്കാട്ട് 92 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

2013ല്‍ ആകെ 1002 കേസുകളാണുണ്ടായിരുന്നത്. 2013, 2014 വര്‍ഷങ്ങളെ അപേക്ഷിച്ച് മലപ്പുറം ജില്ലയില്‍ കേസുകള്‍ കൂടിയതായാണ് കണക്കുകള്‍. പൊതുവായ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു. സെപ്തംബര്‍ വരെ ഇത്തരം 1759 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2008ല്‍ ഇത് 549 എണ്ണം മാത്രമായിരുന്നെങ്കില്‍ 2014ല്‍ 2286 ആയി.

സെപ്തംബര്‍ വരെ 27 കുട്ടികള്‍ കൊല്ലപ്പെടുകയും 539 ബലാത്സംഗ കേസുകള്‍ വരികയും ചെയ്തു. തട്ടിക്കൊണ്ടുപോകലിന് 116 പേര്‍ വിധേയമായപ്പോള്‍ ശൈശവവിവാഹത്തിന്റെ ഒമ്പതും കുട്ടിക്കച്ചവടത്തിന്റെ രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്കിടയിലെ ബോധവത്കരണവും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതും കുറ്റകൃത്യങ്ങള്‍ കുറയുന്നതിന് കാരണമായിട്ടുണ്ട്. മുമ്പുണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്തമായി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേസ് രജിസ്റ്റര്‍ചെയ്യുന്നുമുണ്ട്.

Share this news

Leave a Reply

%d bloggers like this: