വെള്ളാപള്ളിക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചു…അറസ്റ്റ് ഉടന്‍

ആലുവ: മതസ്പര്ദ്ധ വളര്ത്തുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന പരാതിയില്‍ എസ്എന്ഡിപി ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്പ്പിച്ചു. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉള്പ്പടെയുള്ളവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും

ഇന്ത്യന് ശിക്ഷാനിയമം 153 എ പ്രകാരമാണ് വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പൊലീസ് എഫ്‌ഐആര് രജിസ്റ്റര് ചെയ്തത്. മൂന്ന് വര്ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് പ്രഥമവിവര റിപ്പോര്ട്ട് സമര്പ്പിച്ചത്. മതസ്പര്ദ്ധ വളര്ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ആഭ്യന്തരമന്ത്രിക്ക് കത്ത് നല്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് സുധീരന്റെ മൊഴി എടുക്കുന്നത്. ഇതിനായി അന്വേഷണ സംഘം നാളെ തിരുവനന്തപുരത്തേക്ക് തിരിക്കും. ആലുവ പൊലീസില് പരാതി നല്കിയ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ മൊഴി ഇന്ന് വൈകിട്ട് രേഖപ്പെടുത്തും. കേസിലെ തുടര്‌നടപടികളെക്കുറിച്ച് ആലോചിക്കാന് എറണാകുളം റൂറല് എസ് പിയുടെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില് അന്വേഷണസംഘം യോഗം ചേര്ന്നിരുന്നു.

പ്രസംഗത്തെക്കുറിച്ച് വന്ന മാധ്യമവാര്ത്തകളെല്ലാം പരിശോധിക്കും. മൂന്ന് മാധ്യമപ്രവര്ത്തകരെ സാക്ഷികളാക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച ആലുവയില് സമത്വമുന്നേറ്റ യാത്രക്ക് നല്കിയ സവ്രീകണ ച്ചടങ്ങിലാണ് വെള്ളാപ്പള്ളി വിവാദ പ്രസംഗം നടത്തിയത്. കോഴിക്കോട് രക്ഷാപ്രവര്ത്തനത്തിനിടെ മരിച്ച് നൗഷാദിന്റെ കുടുംബത്തിന് സര്ക്കാര് ധനസഹായം നല്കിയത് പ്രത്യേക മതത്തില്‌പെട്ട ആളായതു കൊണ്ടാണെന്നും ആ മതവിഭാഗക്കാരനായി മരിക്കാന് കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി അന്ന് പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: