അമ്മപെങ്ങമ്മാരെ ഓര്‍ത്തെങ്കിലും ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം: വിഎസ്

അമ്മപെങ്ങമ്മാരെ ഓര്‍ത്തെങ്കിലും ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം: വിഎസ്

തിരുവനന്തപുരം: കേരളത്തിലെ അമ്മപെങ്ങമ്മാരെ ഓര്‍ത്തെങ്കിലും ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് വിഎസ് അച്ചുതാനന്ദന്‍. സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ലൈംഗീക പീഡനാരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കുമെതിരെയും ഇത്തരത്തില്‍ ആരോപണമുണ്ടായിട്ടില്ല, ഇനിയൊട്ടുണ്ടാവുകയുമില്ല. രാജിവച്ച്‌ശേഷം സെക്രട്ടറിയേറ്റ് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജു രാധാകൃഷ്ണന്റെ കൈവശമുള്ള സിഡി ഉമ്മന്‍ചാണ്ടി ഏതുവിധേനയും നശിപ്പിക്കാന്‍ ശ്രമിക്കും. അതിനാല്‍ സിഡി സോളാര്‍ കമ്മീഷന്‍ പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: