ചെന്നൈ വെള്ളപ്പൊക്കം…വീട് തുറന്ന് കൊടുക്കുമെന്ന് വ്യക്തമാക്കി മമ്മൂട്ടി

ചെന്നൈ: ചെന്നൈയിലെ ജനങ്ങള്‍ക്ക് സഹായവുമായി  നടന്‍ മമ്മൂട്ടി. പ്രളയജലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീട് തുറന്ന് കൊടുക്കുകയാണ് മമ്മൂട്ടി . ദുരിതബാധിതര്‍ക്ക് താമസം മാത്രമല്ല, ഭക്ഷണവും യാത്രാസൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ മമ്മൂട്ടി.

റെയില്‍വേ, മെട്രോ സ്‌റ്റേഷനുകളിലോ മറ്റെവിടെയെങ്കിലുമോ കുടുങ്ങിപ്പോയവരെ സ്വന്തം വാഹനനത്തില്‍ വീട്ടിലെത്തിക്കാമെന്നും മമ്മൂട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. അണ്ണാനഗര്‍, അറുമ്പാക്കം, അമിഞ്ചിക്കരൈ, എം.എം.ഡി.എ. കോളനി, ചൂളൈമേട് തുടങ്ങിയ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് എന്റെ വീട്ടിലേയ്ക്ക് സ്വാഗതം. ദയവു ചെയ്ത് എന്റെ അതിഥിയാവൂ. നുംഗംപാക്കം സ്‌റ്റേഷനിലോ അറുംമ്പാക്കം മെട്രോ സ്‌റ്റേഷനിലോ അണ്ണാ ആര്‍ച്ചിലോ പെട്ടുപോയവരെ വാഹനത്തില്‍ വീട്ടിലെത്തിക്കാം. എത്ര പേര്‍ക്കു വേണമെങ്കിലും ഇവിടെ തങ്ങാം. ഇഷ്ടംപോലെ കിടക്കയും വൈദ്യുതിയും ഭക്ഷണവുമുണ്ട് വീട്ടില്‍മമ്മൂട്ടി കുറിച്ചു.

ഇതിന് പുറമെ ചെന്നൈയില്‍ താമസസൗകര്യമൊരുക്കിയ നിരവധി പേരുടെ പേരും ഫോണ്‍ നമ്പറുകളും മമ്മൂട്ടില്‍ കുറിപ്പിലിട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: