നിങ്ങള്‍ ഗ്രീന്‍ കാര്‍ഡില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയോ? എങ്കില്‍ സ്റ്റാമ്പ് 4 നു അപേക്ഷിക്കാം

ഡബ്ലിന്‍: ക്രിട്ടിക്കല്‍ സ്‌കില്‍സ് എപ്ലോയ്‌മെന്റ് വിസ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് കാര്‍ഡുള്ളവര്‍ക്ക് രണ്ടുവര്‍ഷം പൂര്‍ത്തിയായെങ്കില്‍ സ്റ്റാമ്പ് 4 നു അപേക്ഷിക്കാം.

യോഗ്യരായവര്‍ ഗ്രീന്‍ കാര്‍ഡ്/ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റിന്റെ കാലാവധി തീരുന്നതിന് ആറാഴ്ച മുമ്പ് പൂരിപ്പിച്ച അപേക്ഷകള്‍ താഴെപ്പറയുന്ന രേഖകള്‍ സഹിതം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജോബ്, എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നവേഷനില്‍ സമര്‍പ്പിക്കണം.

ആവശ്യമായ രേഖകള്‍
-തൊഴിലുടമയില്‍ നിന്നുള്ള കത്ത്, ഇതില്‍ മൂന്നുമാസത്തിനുള്ളിലുള്ള ഒരു തീയതിയായിരിക്കണം രേഖപ്പെടുത്തേണ്ടത്. ക്രിട്ടിക്കല്‍ സ്‌കില്‍സ്/ഗ്രീന്‍ കാര്‍ഡ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റുള്ള അപേക്ഷകന്‍ തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നുവെന്നും ഏതു തസ്തികയിലായിരുന്നുവെന്നും രേഖപ്പെടുത്തിയിരിക്കണം.
-വേതനം നല്‍കിയതിനുള്ള തെളിവ്
-നാലുമാസത്തിനിടയിലുള്ള ഏറ്റവും പുതിയ മൂന്നു പെ സ്ലിപിന്റെ 3 പകര്‍പ്പുകള്‍
-ഓരോ വര്‍ഷവും എംപ്ലോയ്‌മെന്റ് പെര്‍മിറ്റുള്ളയാള്‍ക്ക് നല്‍കിയിട്ടുള്ള P 60 യുടെ പകര്‍പ്പുകള്‍
-ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് പണം നല്‍കിയിട്ടുള്ള രേഖകള്‍
സമര്‍പ്പിച്ചിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് അനുസരിച്ചാണ് ക്രിട്ടിക്കല്‍ സ്‌കില്‍സ്/ഗ്രീന്‍ കാര്‍ഡ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ഹോള്‍ഡര്‍ ജോലി ചെയ്തതെന്ന് വ്യക്തമായാല്‍ തൊഴില്‍ മന്ത്രാലയം എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ഹോള്‍ഡറിന് ഒരു ലെറ്റര്‍ നല്‍കും. ഈ ലെറ്റര്‍ ഉപയോഗിച്ച് എംപ്ലോയ്‌മെന്റ് പെര്‍മിറ്റുള്ളവര്‍ക്ക് സ്റ്റാമ്പ് 4 ന് അപേക്ഷ നല്‍കാം.

ഗ്രീന്‍ കാര്‍ഡ്/ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്‌മെന്റ് കാര്‍ഡുള്ളവരില്‍ സ്റ്റാമ്പ് 4 അനുവദിച്ചിട്ടുള്ളവര്‍ക്ക് ഇത് ബാധകമല്ല.

ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ രജിസ്‌ട്രേഷന്‍

എംപ്ലോയ്‌മെന്റ് പെര്‍മിറ്റുള്ള അപേക്ഷകന് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് ലെറ്റര്‍ ലഭിച്ചുകഴിഞ്ഞാല്‍ അവര്‍ ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയില്‍ പോയി രജിസ്‌ട്രേഷന്‍ പുതുക്കണം. അപേക്ഷകര്‍ ഡബ്ലിന്‍ മേഖലയില്‍ താമസിക്കുന്നവരാണെങ്കില്‍ Dublin 2, Burgh Quay യിലുള്ള ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ ഓഫീസിലാണ് ചെല്ലേണ്ടത്. ഡബ്ലിനു പുറത്തുള്ളവര്‍ അവര്‍ താമസിക്കുന്ന സ്ഥലത്തിനടത്തുള്ള ലോക്കല്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ ഹാജരാകണം.

താഴെപ്പറയുന്ന രേഖകളുടെ ഒറിജനല്‍ സഹിതമാണ് രജിസ്‌ട്രേഷന് ഹാജരാകേണ്ടത്.

-നിലവിലുള്ള സാധുവായ പാസ്‌പോര്‍ട്ട്, അയര്‍ലന്‍ഡിലെത്തിക്കഴിഞ്ഞ് പാസ്‌പോര്‍ട്ട് പുതുക്കിയിട്ടുണ്ടെങ്കില്‍ കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ടും കൂടെ കരുതണം.
-ഗാര്‍ഡ സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്‌ട്രേഷന്‍ (GNIB കാര്‍ഡ്)
-നിലവിലുള്ള സാധുതയുള്ള ക്രിട്ടിക്കല്‍ സ്‌കില്‍സ്/ഗ്രീന്‍ കാര്‍ഡ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ്
– തൊഴില്‍മന്ത്രാലയത്തില്‍ നിന്നുള്ള ലെറ്റര്‍

വ്യവസ്ഥകള്‍

നല്ല രീതിയില്‍ ക്രിട്ടിക്കല്‍ സ്്കില്‍സ്/ ഗ്രീന്‍ കാര്‍ഡ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റും ഇമിഗ്രേഷന്‍ വ്യവസ്ഥകളും പാലിച്ചവരായിരിക്കണം അപേക്ഷകര്‍. സ്റ്റാമ്പ് 4 അനുവദിച്ചാലും ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയ്ക്ക് രജിസ്‌ട്രേഷനുള്ള അപേക്ഷ നിരസിക്കാം. ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ നല്‍കുന്ന ഇമിഗ്രേഷന്‍ പെര്‍മിഷന്‍ രണ്ടുവര്‍ഷത്തേക്കാണ്. തുടര്‍ന്ന് ഐറിഷ് നാച്ചുറലൈസേഷന്‍ ആന്റ് ഇമിഗ്രേഷന്‍ സര്‍വീസിന്റെ വെബ്‌സൈറ്റില്‍ http://www.inis.gov.ie/ നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നവര്‍ക്കാണ് പുതുക്കി നല്‍കുന്നത്. 60 മാസം റെസിഡന്‍സി പെര്‍മിഷന്‍ ലഭിച്ചാല്‍ ക്രിട്ടിക്കല്‍ സ്‌കില്‍സ് /ഗ്രീന്‍ കാര്‍ഡ് എംപ്ലോയ്‌മെന്റ് കാര്‍ഡുള്ളവര്‍ക്ക് ദീര്‍ഘകാലത്തേക്ക് താമസിക്കുന്നതിനുള്ള അപേക്ഷ നല്‍കാം. ആ സമയത്ത് സ്‌കില്‍സ് /ഗ്രീന്‍ കാര്‍ഡ് എംപ്ലോയ്‌മെന്റ് കാര്‍ഡ് ഉള്ളയാള്‍ സ്റ്റാമ്പ് 4 ന് യോഗ്യനല്ല, മറിച്ച് സ്റ്റാമ്പ് 1 ആണ് ലഭിക്കുക. അവര്‍ക്ക് ജോലി ചെയ്യുന്നതിന് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് വേണ്ടിവരും.

Share this news

Leave a Reply

%d bloggers like this: