നഴ്‌സിങ്ങ് യോഗ്യതാ പരീക്ഷ ലളിതം, 100% വിജയം , അഡാപ്‌റ്റേഷന്‍ കടുക്കുന്നു, പുതിയ ബുക്കിങ്ങ് ആരംഭിച്ചു

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ നഴിങ്ങ് ബോര്‍ഡ് പുതിയതായി ഏര്‍പ്പെടുത്തിയ യോഗ്യതാ പരീക്ഷയുടെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ആദ്യ ബാച്ചിന് പൂര്‍ണ്ണ വിജയം.ആദ്യ ഘട്ടത്തില്‍ 86% വിജയം ആയിരുന്നത് പുനര്‍ പരീക്ഷയോടെ 100 ശതമാനമായി.ഇതേ സമയം അഡാപ്‌റ്റേഷന്‍ എന്ന കടമ്പ കൂടുതല്‍ കഠിനമാകുന്നതായാണ് സൂചനകള്‍.

അഡാപ്‌റ്റേഷനില്‍ ആദ്യഘട്ടത്തില്‍ പരാജയപെടുന്നവര്‍ക്ക് സാധാരണയായി കാലാവധി ദീര്‍ഘിപ്പിക്കുന്നുണ്ടായിരുന്നു എങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പലര്‍ക്കും ഈ അവസരം ലഭിച്ചില്ല എന്നാണ് സൂചന.

എന്നാല്‍ പരിക്ഷ സമ്പ്രദായം കൂടുതല്‍ ലളിതവും പൂര്‍ണ്ണ വിജയം ആണന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.ഇതോടെ രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്കായി നടക്കുന്ന ജനുവരി ഫെബ്രുവരി മാസങ്ങളിലെ പരീക്ഷയ്ക്കുള്ള ബുക്കിങ്ങ് പൂര്‍ണ്ണമായതോടെ മാര്‍ച്ച് മാസത്തേക്കുള്ള പരീക്ഷാ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.

ഈ പരീക്ഷ പാസാകന്നുവര്‍ക്ക് അഡാപ്‌റ്റേഷന്‍ എന്ന കടമ്പ കടക്കേണ്ടിവരുന്നില്ല എന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വമ്പന്‍ ആശ്വാസമായി മാറുകയാണ്.ഇതേ സമയം ബ്രീട്ടീഷ് നഴ്‌സിങ്ങ് കൗണ്‍സില്‍ നടത്തുന്ന പരീക്ഷയുടെ ഫലങ്ങള്‍ ഇപ്പോഴും കഠിനമായി തുടരുന്ന സാഹചര്യത്തില്‍ അയര്‍ലന്‍ഡ് മലയാളി നഴ്‌സുമാരുടെ പ്രധാന ലക്ഷ്യമായി മാറുന്നുണ്ട്.

മാര്‍ച്ച് മാസത്തെ പരീക്ഷയ്ക്കായി അപേക്ഷിക്കുന്നവര്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.ഇതില്‍ കൊടുത്തിട്ടുള്ള രീതിയില്‍ പഠിക്കുന്ന എല്ലാവരും ജയിക്കുന്നുണ്ട് എന്നത് വലിയ ആശ്വാസമാണ് കുടിയേറ്റ മലയാളി സമൂഹത്തിന് നല്‍കുന്നത്.പരീഷ എഴുതി പാസായ നഴ്‌സുമാരില്‍ ബഹുഭൂരിപക്ഷവും മലയാളികള്‍ ആണ് എന്നത് ഈ സമൂഹത്തിന് നേട്ടമാകുന്നുണ്ട്.

click here for more details 

Share this news

Leave a Reply

%d bloggers like this: