ഇനി മുതല്‍ ആദ്യം പാസ്‌പോര്‍ട്ട്, പിന്നെ വേരിഫിക്കേഷന്‍

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതല്‍ മൂന്നു രേഖകളും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലവും നല്‍കിയാല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കും. പാസ്‌പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും പൊലീസ് വേരിഫിക്കേഷന്‍ നടക്കുക. വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ പരിഷ്‌കാരമാണിത്. പാസ്‌പോര്‍ട്ട് സംബന്ധിച്ച പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്് ട്വീറ്റ് ചെയ്തിട്ടുണ്ട്.

പോലീസ് വേരിഫിക്കഷന്‍ മൂലം പാസ്‌പോര്‍ട്ട് വൈകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ തീരുമാനം. ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളുടെ പകര്‍പ്പുകളും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലവും നല്‍കണം. പാസ്‌പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും പൊലീസ് സത്യവാങ്മൂലം ശരിയാണോയെന്ന് പരിശോധിക്കുക

ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും തെറ്റായ സത്യവാങ്മൂലം നല്‍കാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് വേരിഫിക്കേഷന്‍ കഴിയാതെ ഇന്ത്യ വിട്ടുപോകാന്‍ കഴിയില്ലെന്ന വ്യവസ്ഥയും പുതിയ പരിഷ്‌കാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സത്യവാങ്മൂലം തെറ്റാണെന്ന് തെളിഞ്ഞാല്‍ പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: