ലോകം സിക്ക വൈറസ് ഭീതിയില്‍, സാധാരണ കൊതുകുകളും രോഗം പരത്താം, പ്രതിരോധ മരുന്ന് വികസിപ്പിക്കാന്‍ 10 വര്‍ഷം വേണ്ടിവരും

വാഷിങ്ടണ്‍: ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി സിക്ക വൈറസ് പടരുകയാണ്. അമേരിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈറസ് വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. കരീബിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക തുടങ്ങിയ മേഖലകളിലെ 23 രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നിട്ടുണ്ട്. യൂറോപ്പിലും സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മെക്‌സിക്കോയും ബ്രസീലും സന്ദര്‍ശിച്ച തിരിച്ചെത്തിയ ഡെന്മാര്‍ക്കിലെ യുവാവിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. നെതര്‍ലാന്‍ഡില്‍ 10 പേര്‍ക്കും ബ്രിട്ടനില്‍ മൂന്നുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്യൂര്‍ട്ടോ റിക്കോയില്‍ 19 … Read more