സിക്ക വൈറസ് ബാധ അഞ്ചു ദിവസത്തിനുള്ളില്‍ കണ്ടെത്താം; പുതിയ ടെസ്റ്റുമായി ശാസ്ത്രജ്ഞര്‍

ബ്രസീലിയ: സിക്ക വൈറസിന്റെ സാന്നിധ്യം മനസിലാക്കാന്‍ സാധിക്കുന്ന പുതിയ ടെസ്റ്റുകളുമായി ബ്രസീലിയന്‍ ശാസ്ത്രജ്ഞര്‍. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ കണ്ടെത്താന്‍ സാധിക്കുന്ന മോളികുലാര്‍ ടെസ്റ്റാണു പുതുതായി കണ്ടുപിടിച്ചിരിക്കുന്നത്. രക്തം, ഉമിനീര്‍, മൂത്രം എന്നിവ പരിശോധിക്കുന്നതിലുടെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കും. തിങ്കളാഴ്ച മുതല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം സാവോ പോളോ യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പ് സംഘടിപ്പിക്കും. രോഗമുണ്ടെന്നു സംശയിക്കുന്നവരുടെ രക്തസാമ്പിളുകളാണു പരിശോധനയ്ക്കു വിധേയമാക്കുന്നത്. പരിശോധനയില്‍ സിക്ക കണ്ടെത്തുന്നവരുടെ സാമ്പിളുകള്‍ ബ്രസീലിയന്‍ ലാബുകളിലേക്കു വിശദമായ പഠനങ്ങള്‍ക്കായി അയയ്ക്കും. ഏതുവിധേനയും … Read more