വിദേശപൗരത്വം സ്വീകരിച്ച പ്രവാസി മലയാളികള്‍ PIO കാര്‍ഡ് OCI കാര്‍ഡാക്കണമെന്ന് നിര്‍ബന്ധമില്ല

09-01-2015 ലെ Gazette Notification No.26011/01/2014IC.I പ്രകാരം അന്ന് വരെ അനുവധിച്ച എല്ലാ PIO കാര്‍ഡും റദ്ദായി OCI കാര്‍ഡായി മാറി. 09-01-2015 ലെ Gazette Notification No.25024/9/2014F.I പ്രകാരം PIO കാര്‍ഡ് സമ്പ്രദായം നിര്‍ത്തലാക്കിയിരിക്കുകയാണ് പിന്നീട് അപേക്ഷിക്കുന്ന ഏവരും OCI കാര്‍ഡിനാണ് അപേക്ഷിക്കേണ്ടത്.

എന്നാല്‍ PIO കാര്‍ഡ് നിര്‍ബന്ധമായും OCI കാര്‍ഡ് ആക്കണമെന്ന തെറ്റിദ്ധാരണ മൂലം വിദേശപൗരത്വം സ്വീകരിച്ച പ്രവാസി മലയാളികള്‍ OCI കാര്‍ഡിനുള്ള അപേക്ഷ നല്‍കുവാനുള്ള ശ്രമത്തിലാണ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ഡബ്ലിന്‍ ഇന്ത്യന്‍ എംബസി തങ്ങളുടെ വെബ്‌സൈറ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. PIO കാര്‍ഡ് കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് life long എന്ന സീല്‍ പതിപ്പിച്ച പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാവുന്നതാണ്.life long എന്ന് പതിപ്പിക്കാത്തവര്‍ക്ക് ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നും സൗജന്യമായി പതിപ്പിച്ച് ലഭിക്കുന്നതാണ്.

OCI കാര്‍ഡ് ലഭിച്ചവര്‍ക്ക് 5 വര്‍ഷത്തിന് ശേഷം വേണമെങ്കില്‍ ഇന്ത്യന്‍ പൗരത്വം നേടാവുന്നതാണ്. ഇന്ത്യ ഇരട്ട പൗരത്വം അംഗീകരിക്കാത്തതിനാല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുമ്പോള്‍ വിദേശപൗരത്വം നഷ്ടമാകും. PIO കാര്‍ഡ് നിലവിലുണ്ടായിരുന്നപ്പോള്‍ 7 വര്‍ഷത്തിന് ശേഷമേ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ.

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് CLICK HERE
OCI കാര്‍ഡിന് അപേക്ഷ നല്‍കുവാന്‍ CLICK HERE
PIO കാര്‍ഡും OCI കാര്‍ഡും തമ്മിലുള്ള വിത്യാസം അറിയുവാന്‍ CLICK HERE

 

NB: ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയുടെ 25/02/16 ലെ വെബ്‌സൈറ്റ് രേഖകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Share this news

Leave a Reply

%d bloggers like this: