പി ഐ ഓ കാര്‍ഡുകള്‍ ഓ സി ഐ ആക്കാന്‍ ഇന്ത്യന്‍ എംബസിയുടെ പുതിയ നിര്‍ദ്ദേശം

ഡബ്ലിന്‍: പി ഐ ഓ കാര്‍ഡുകള്‍ ഓ സി ഐ ആക്കേണ്ടതില്ല എന്ന് വെബ്‌സൈറ്റിലൂടെ നിര്‍ദ്ദേശിച്ച ഇന്ത്യന്‍ എംബസി ഇരുണ്ട് നേരം വെളുത്തപ്പോഴേയ്ക്കും നിലപാട് മാറ്റി.പി ഐ ഓ കാര്‍ഡുകള്‍ മാറ്റേണ്ടതില്ല എന്ന് നിര്‍ദ്ദേശിക്കുന്ന ഭാഗം വെബ് സൈറ്റില്‍ നിന്ന് മുന്നറിയിപ്പില്ലാതെ എടുത്ത് മാറ്റി ഇന്ത്യന്‍ എംബസി തങ്ങളുടെ നിലപാട് തിരുത്തി..

പുതിയ നിര്‍ദ്ദേശ പ്രകാരം , ഗസറ്റ് നോട്ടിഫിക്കേഷന്‍ നമ്പര്‍: 26011/01/2014 ഐ സി തീയ്യതി 9.01.15 പ്രകാരം 2015 ജനുവരി 9 തീയ്യതി വരെനല്‍കിയിട്ടുള്ള പി ഐ ഓ കാര്‍ഡുകള്‍ ഓ സി ഐ കാര്‍ഡുകളായി പരിഗണിക്കപ്പെടും.എന്നാല്‍ പുതിയതായി അപേക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഓ സി ഐ കാര്‍ഡിന് അപേക്ഷിക്കേണ്ടതാണന്നും പറയുന്നു.

എന്നാല്‍ എല്ലാ പി ഐ ഓ കാര്‍ഡ് ഉടമകളും തങ്ങളുടെ പി ഐ കാര്‍ഡുകള്‍ ഓ സി ഐ കാര്‍ഡുകളായി മാറ്റേണ്ടതാണന്നും,പുതിയ നിര്‍ദ്ദേശപ്രകാരം പി ഐ ഓ കാര്‍ഡുകളുടെ കാലാവധി 30 ജൂണ്‍ 2016 വരെ മാത്രമായിരിക്കുമെന്നും പറയുന്നുണ്ട്.

ഇത്തരത്തില്‍ പി ഐ ഓ കാര്‍ഡുകള്‍ ഓ സി ഐ കാര്‍ഡുകളാക്കി മാറ്റുന്നതിന് ഓണ്‍ ലൈനില്‍ അപേക്ഷ നല്‍കേണ്ടതാണ്.ഇത് തികച്ചും സൗജന്യമായി ആണ് നല്‍കുന്നതെങ്കിലും 2 യൂറോ ഫീസ് അടയ്ക്കണമെന്ന് സൂചിപ്പിക്കുന്നുമുണ്ട്. ഇതിനായുള്ള ലിങ്ക്: https://passport.gov.in/oci/

more details http://www.indianembassy.ie/eoi.php?id=PIO

Share this news

Leave a Reply

%d bloggers like this: