മില്‍മാ പാലില്‍ ഇകോളി ബാക്ടീരിയ

തിരുവനന്തപുരം: മില്‍മാ പാലില്‍ ഇകോളി ബാക്ടീരിയയുടെ അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കണ്‍സ്യൂമര്‍ റൈറ്റ്‌സ് ഫോറം സെന്റര്‍ ഒഫ് ഇന്ത്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. മില്‍മാ പാലില്‍ അനുവദിനീയമായത് പത്തില്‍ താഴെമാത്രം ഇകോളി ബാക്ടീരിയകളാണ്. എന്നാല്‍ 250 ഓളം ഇകോളി ബാക്ടീരിയകള്‍ പാലില്‍ കണ്ടെത്തി. എന്നാല്‍ ഈ ആരോപണം മില്‍മ തള്ളിയിട്ടുണ്ട്. പരിശോധനയ്ക്കായി കൊണ്ടു പോയത് ബാക്ടീരി!യ കലര്‍ന്ന പാലാകാമെന്നും മില്‍മ പറയുന്നു. -എജെ-