നല്ല കൊളസ്‌ട്രോള്‍ ഹൃദയാഘാതത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്ന് പുതിയ പഠനം

നല്ല കൊളസ്‌ട്രോള്‍ ഹൃദയാഘാതത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്ന് പുതിയ പഠനം ലണ്ടന്‍: നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ഹൈഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍ (എച്ച്.ഡി.എല്‍) അത്ര നല്ലതല്ലെന്ന് ശാസ്ത്രജ്ഞര്‍. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം സയന്‍സ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ധമനിയില്‍ രക്തം കട്ടപിടിപ്പിക്കാന്‍ കാരണമാവുകയും അതിലൂടെ ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയവക്ക് കാരണമാവുകയും ചെയ്യുന്ന ചീത്ത കൊളസ്‌ട്രോളായ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടിനെ (എല്‍.ഡി.എല്‍) ധമനിയില്‍നിന്ന് നീക്കംചെയ്യുകയാണ് എച്ച്.ഡി.എല്ലിന്റെ ധര്‍മം. എന്നാല്‍, അപൂര്‍വ ജനിതകത്തകരാറുള്ള ചിലരില്‍ … Read more