വീട് പുതുക്കി പണിതാല്‍ ടാക്‌സ് ക്രെഡിറ്റി ലഭിക്കും

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ സ്വന്തമായി വീട് ഉള്ള മലയാളികള്‍ക്ക് ഇനി വീട് പുതുക്കി പണിതാല്‍ ടാക്‌സ്‌ക്രെഡിറ്റിന് അപേക്ഷിക്കാം.വീടിന്റെ അറ്റകുറ്റപണികള്‍, പുതുക്കി പണിയല്‍,വിപുലീകരിക്കുക എന്നിവയ്ക്കും ടാക്‌സ് ക്രെഡിറ്റ് ലഭിക്കും.

ഏകദേശം 13.5 ശതമാനം തുകയോളം ടാക്‌സ് ക്രെഡിറ്റായില്‍ തിരികെ ലഭിക്കുന്ന ഈ പദ്ധതിയുടെ നേട്ടം ലഭിക്കുന്നതിന് 2 വര്‍ഷം എങ്കിലും നികുതി അടച്ചിട്ടുള്ളവര്‍ ആയിരിക്കണം, കൂടാതെ തദ്ദേശ നികുതി എല്ലാം അടച്ചിട്ടും ഉണ്ടായിരിക്കണമെന്ന് ഇതു സംബന്ധിച്ച വിവരങ്ങളില്‍ നിര്‍ദ്ദേശിക്കുന്നു.

ഈ നേട്ടം ലഭിക്കുന്നതിന്,പണിയുന്ന കരാറുകാരന്‍ വാറ്റ് കൊടുക്കന്ന ആളും ആകെ തുക 5000 യൂറോ എങ്കിലും ആയിരിക്കുകയും വേണം.ഇതു കൂടാതെ പണി തുടങ്ങുന്നതോടെ ഹോം റിന്നവേഷന്‍ ഇന്‍സെന്റീവ് എന്നഓണ്‍ലൈന്‍ അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതും പണികള്‍ ഈ വര്‍ഷം ഡിസംബര്‍ 31 ന് മുന്‍പ് തീര്‍ക്കേണ്ടതും ആണ്. എച് ആര്‍ ഐ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്താല്‍ നിങ്ങളുടെ പണികള്‍ കരാര്‍കാരന്‍ റജിസ്റ്റര്‍ ചെയ്തിട്ടിണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

പുതിയ പണികള്‍ കൂടാതെ മച്ച് (Attic)മുറിയാക്കുന്ന പണികള്‍, അടുക്കളയില്‍ വിവിധ പണികള്‍ അല്ലെങ്കില്‍ പുതുക്കി പണിയല്‍, ബാത്ത് റൂം സംബന്ധിച്ച ജോലികള്‍, ജനാലകള്‍ ഘടിപ്പിക്കുക തുടങ്ങി ഒട്ടു മിക്ക പണികള്‍ക്കും ഇതിന്റെ നേട്ടം ലഭികുന്നതാണ്.

വേനല്‍ക്കാലം ആരംഭിക്കുകയാണ്,വീടുകളില്‍ പണി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ മറക്കണ്ട.

Share this news

Leave a Reply

%d bloggers like this: