പ്രമേഹത്തിന് മരുന്നുവേണ്ട, ചക്കപ്പുഴുക്ക് കഴിച്ചാല്‍ മതിയെന്ന് സിഡ്‌നി ഗവേഷകര്‍

നമ്മുടെ തൊടിയില്‍ സമൃദ്ധമായി ലഭിക്കുന്ന ചക്കയോട് പലര്‍ക്കും താല്‍പര്യം കുറവാണ്. എന്നാല്‍ കുറച്ച് കാലങ്ങളായി ചക്കയുടെ ഡിമാന്റ് കൂടിയിട്ടുണ്ട്. മാത്രമല്ല ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങളും നടക്കുന്നുണ്ട്. ചക്ക പ്രമേഹത്തിന് മികച്ച് മരുന്നാണ് എന്ന് മുമ്പേ തന്നെ ചിന്തയുണ്ടായിരുന്നു. ഇത് ഊട്ടി ഉറപ്പിക്കുകയാണ് പുതിയ കണ്ടെത്തലുകള്‍.

കഞ്ഞിക്കോ ചപ്പാത്തിക്കോ പകരം ചക്കപ്പുഴുക്ക് ഉപയോഗിക്കാം എന്ന് ഗവേഷകര്‍ പറയുന്നു. മാത്രമല്ല സ്ഥിരമായി ചക്കപ്പുഴുക്ക് ഉപയോഗിച്ചാല്‍ പ്രമേഹത്തിന് ഗുളികയും ഇഞ്ചക്ഷനും, ഉപയോഗിക്കേണ്ട ആവിശ്യമില്ലന്നും ഇവര്‍ പറയുന്നു. സിഡ്‌നി സര്‍വകലാശാലയിലാണ് ഈ കണ്ടെത്തല്‍ നടന്നിരിക്കുന്നത്. ചോറും ചപ്പത്തിയും കഴിക്കുന്നതിനേക്കാള്‍ നല്ലത് ചക്ക കഴിക്കുന്നത് തന്നെയാണെന്ന് ഇവര്‍ പറയുന്നു. ചക്കയുടെ ഗ്ലൈയിസമിക് ലോഡ് 17 ഉള്ളപ്പോള്‍ ചോറില്‍ ഇത് 29, ഗോതമ്പില്‍ 27 മാണ്. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഉപയോഗിക്കേണ്ടത് പച്ച ചക്കയാണ്. ഇത് പുഴുക്ക് വച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

-എജെ-

Share this news

Leave a Reply

%d bloggers like this: