മെലിയാന്‍ ഓണ്‍ലൈനായി മരുന്നു വാങ്ങി കഴിച്ച യുവാവ് പ്രമേഹം കൂടി മരിച്ചു

  കട്ടപ്പന: ശരീരഭാരം കുറയ്ക്കാന്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ ഇതൊന്നു വായിക്കുക. ശരീരം മെലിയാന്‍ ഓണ്‍ലൈനായി മരുന്നു വാങ്ങിക്കഴിച്ചിരുന്ന യുവാവ് പ്രമേഹനില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നു മരിച്ചു. തൊടുപുഴ വലിയകണ്ടം രാജശ്രീ ഭവനില്‍ ശശിയുടെ മകന്‍ മനു എസ്. നായരാണു (25) മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചശേഷം മൃതദേഹം പൈനാവ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രമേഹനില കൂടിയതിനാലാണു മരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചന. ആന്തരികാവയവങ്ങളുടെ പരിശോധനകള്‍ക്കായി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കട്ടപ്പനയിലെ സ്വകാര്യ പണമിടപാടു … Read more