എച്ച് 1 ബി വിസയ്ക്ക് രണ്ടര ലക്ഷം അപേക്ഷകര്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ എച്ച്1 ബി വിസയ്ക്കുള്ള അപേക്ഷ അഞ്ച് ദിവസത്തിനുള്ളില്‍ 2,50,000 കടന്നു. അനുവദിനീയമായതിലും നാലിരട്ടിയിലധികം അപേക്ഷകളാണ് ഈ വര്‍ഷം ലഭിച്ചത്. ഭൂരിഭാഗവും അപേക്ഷകളും ഇന്ത്യന്‍ കമ്പനികളില്‍നിന്നുള്ളവയാണ്.

ഈ സാമ്പത്തിക വര്‍ഷം ജനറല്‍ കാറ്റഗറിയില്‍ 65000 വീസകളും, അമേരിക്കയില്‍ തന്നെ സാങ്കേതിക വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 20,000 വീസകളുമാണ് അനുവദിച്ചിരിക്കുന്നതെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ്(യുഎസ്‌സിഐഎസ്) അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: