ഡബ്ലിന്‍: ഒരാഴ്ച്ചത്തെ മികച്ച കാലാവസ്ഥയ്ക്ക് ശേഷം മഴ ഇന്ന് പ്രത്യക്ഷപ്പെടാമെന്ന് സൂചന. ആഴ്ച്ചാവസാനവും മഴയില്‍ കുതിരാമെന്നാണ് കരുതുന്നത്. എന്നാല്‍ താപനില താഴേക്ക് പോകാന്‍ സധ്യതയില്ല. ഇന്ന് 23 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രാജ്യത്ത് പൊതുവെ പ്രകടമായേക്കും.
പടിഞ്ഞാറന്‍ മണ്‍സ്റ്ററില്‍ മഴയും പെയ്തേക്കും. ഇന്ന് രാത്രി വരണ്ട കാലാവസ്ഥയായിരിക്കാനാണ് സാധ്യതയുള്ളത്. അള്‍സ്റ്ററില്‍ രാത്രിയില്‍ മഴ ചാറിയേക്കും. താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാവുന്നതാണ്. നാളെ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയായിരിക്കും കാണപ്പെടുക. എന്നാല്‍ അള്‍സ്റ്ററിലും ലിന്സറ്ററിലും മഴ പ്രത്യക്ഷപ്പെടാം.
എന്നാല്‍ താപനില 24 ഡിഗ്രി സെല്‍ഷ്യസ് വരെയായി കാണപ്പെടാം. നാളെ രാത്രിയും വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് കരുതുന്നത് ഞായറാഴ്ച്ച കോണാക്ടിലേക്ക് മഴ നീങ്ങാം. തിങ്കളാഴ്ച്ച മഴ വ്യാപകമായി ലഭിച്ചേക്കം. ഇടിമിന്നലോട് കൂടി ശക്തമായി തന്നെ മഴ ലഭിക്കാമെന്നാണ് കരുതുന്നത്.
എസ്