ബ്രെക്‌സിറ്റ്: അയര്‍ലന്‍ഡിനെ കാത്തിരിക്കുന്നത് പ്രതിസന്ധിയുടെ നാളുകള്‍; അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ റവന്യൂ വിഭാഗം

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു വേറിടാന്‍ ബ്രിട്ടനില്‍ ഹിതപരിശോധന നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ റവന്യൂ കമ്മീഷണര്‍മാര്‍ നടപടികളാരംഭിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ഐറിഷ് റിപ്പബ്ലികും തമ്മിലുള്ള അതിര്‍ത്തിയില്‍ കൂടുതലായി വിന്യസിക്കേണ്ട കസ്റ്റംസ് ഓഫീസര്‍മാരുടെ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്. ബ്രെക്‌സിറ്റ് നടപ്പായാല്‍ ഓട്ടോമേറ്റഡ് ബോര്‍ഡര്‍ കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

ഇമിഗ്രേഷന്‍ ഓഫീസര്‍ സദാ സമയവും ുണ്ടായിരിക്കണമെന്നില്ല. എല്ലാ പ്രവൃത്തികളും ഇലക്ട്രോണിക് നിയന്ത്രണ സംവിധാനമുപയോഗിച്ച് നടക്കും. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന സാഹചര്യമുണ്ടായാല്‍ അതിനെ എങ്ങിനെ അഭിമുഖീകരിക്കണമെന്നതു സംബന്ധിച്ച് സൈനിക രൂപരേഖയും തയാറാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. ഏതായാലും ബ്രെക്‌സിറ്റിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളും വെല്ലുവിളികളും നേരിടാന്‍ രണ്ടു വര്‍ഷത്തെയെങ്കിലും സമയം ലഭിക്കുമെന്ന ആശ്വാസത്തിലാണ് സര്‍ക്കാര്‍. ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ അയര്‍ലന്‍ഡിന് സാമ്പത്തിക, വ്യാപാര, നിയമ മേഖലകളില്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. യുകെയുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്ന മറ്റു രാജ്യങ്ങള്‍ക്കും പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും.

എന്നാല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലന്‍ഡിന് കൂടുതല്‍ ആഘാതം സൃഷ്ടിക്കുന്നതായിരിക്കും ബ്രെക്‌സിറ്റെന്നാണ് കരുതുന്നത്. വ്യാപാരം, വിപണി, കുടിയേറ്റം, സാമൂഹ്യ ക്ഷേമം, ഊര്‍ജ വിപണി, നേരിട്ടുള്ള വിദേശ നിക്ഷേപം, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തുടങ്ങിയ മേഖലകളിലാകും അയര്‍ലന്‍ഡിന് കടുത്ത പ്രതിസന്ധിയുണ്ടാകുക.

-എജെ-

Share this news

Leave a Reply

%d bloggers like this: