പൊതുമേഖലാ വേതനവും ആരോഗ്യ ചെലവും …ആശങ്ക വ്യക്തമാക്കി സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പൂവര്‍

ഡബ്ലിന്‍: പൊതുമേഖല വേതനവും ആരോഗ്യബഡ്ജറ്റ് കൂടുന്നതും മൂലധന ചെലവഴിക്കലിന് തടസമാകുമെന്ന ആശങ്കയുമായി സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍. ഭാവി സാമ്പത്തിക നടപടികള്‍ക്ക് ഈ ചെലവുകള്‍ തിരിച്ചടിയായേക്കുമെന്ന സംശയമാണ് ഉന്നയിക്കുന്നത്. ഇത് കൂടാതെ ന്യൂനപക്ഷ സര്‍ക്കാര്‍ ആയതിനാല്‍ സ്വതന്ത്ര ടിഡിമാരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സാമ്പത്തികമായി മുന്‍ഗണന നല്‍കാത്ത പദ്ധതികള്‍ക്കായി ചെലവഴിക്കേണ്ടിയും വരാം.

ഭവന വായ്പകള്‍ കൂടുന്നുണ്ടെന്നും എന്നാല്‍ കടവും ചെലവഴിക്കാനാകുന്ന വരുമാനവും തമ്മിലുള്ള അനുപാതം 155 ശതമാനമായി തുടരുകയാണെന്നും ചൂണ്ടികാണിക്കുന്നു. 2014ല്‍ ഇത് 100 ശതമാനം ആയിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പൂവര്‍ എ പ്ലസ് റേറ്റിങ് തന്നെ നിലനിര്‍ത്തുന്നുണ്ട് അയര്‍ലന്‍ഡിന്. വാര്‍ഷകമായി 2019 ആകുമ്പോഴേയ്ക്കും സാമ്പത്തിക രംഗം മൂന്ന് ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ സാമ്പത്തിക വിദഗ്ദ്ധനായ ജോണ്‍ ഫിറ്റ്സ് ജെറാള്‍ഡ് സാമ്പത്തിക രംഗത്തിന് നിഷ്പക്ഷമായ ബ്ഡജറ്റ് വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതല്ലെങ്കില്‍ നികുതി വരുമാനം കൂട്ടേണ്ടതാണെന്നും സൂചിപ്പിച്ചു. സാമ്പത്തിക രംഗം ഇപ്പോഴത്തേതിന് അനുസരിച്ച് മുന്നോട്ട് പോകുകയാണെങ്കില്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ണമായും തൊഴില്‍ സൃഷ്ടിക്കുന്ന അവസ്ഥയിലെത്തുമെന്നും സാമ്പത്തിക രംഗം അതിന്‍റെ ശേഷിയില്‍ എത്തിച്ചേരുമെന്നും വ്യക്തമാക്കുന്നു. ഭവന മേഖലയിലെ ലക്ഷ്യം കൈവരിച്ചാല്‍ സാമ്പത്തിക രംഗം കൂടുതല്‍ അഭിവൃദ്ധിപ്പെടുന്നതിന് തയ്യാറായെന്ന് കണക്കാക്കാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍നാഷണല്‍ ആന്‍റ് യൂറോപ്യന്‍ അഫയേഴ്സ് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹചര്യം ഈ വിധത്തില്‍ മാറിയാല്‍ സമ്പത് രംഗത്ത് നിന്ന് പണം സര്‍ക്കാര്‍ തിരിച്ച്പിടിക്കേണ്ടത് ആവശ്യമായി വരും. അടുത്ത വര്‍ഷം നിഷ്പക്ഷ ബഡ്ജറ്റും 2018-ാടെ സമ്പത് മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പണം തിരിച്ചെടുക്കുന്നതിനുള്ള ബഡ്ജറ്റും അവതരിപ്പിക്കേണ്ടി വരാമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പൂവര്‍ പറയുന്നത് ആഭ്യന്തര ചോദന വളരുകയും അതിനൊപ്പം കയറ്റുമതി വര്‍ധിക്കുകയും വേണമെന്നാണ്.

എസ്

Share this news

Leave a Reply

%d bloggers like this: