ബ്രിട്ടന്‍റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വ ഹിതപരിശോധന..വോട്ടവകാശം ഇല്ലാത്തവര്‍ക്കും പോളിങ് കാര്‍ഡ് ലഭിച്ചു

ഡബ്ലിന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടക്കുന്നതിന് വേണ്ടി നടക്കുന്ന വോട്ടെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് അവകാശമില്ലാത്തവര്‍ക്കും പോസ്റ്റല്‍ വോട്ടുകളും പോളിങ് കാര്‍ഡുകളും  ലഭിച്ചതായി റിപ്പോര്‍ട്ട്.  യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കാണ്  വോട്ട് ചെയ്യാന്‍ അവകാശമില്ലാഞ്ഞിട്ടും ഇവ ലഭിച്ചിരിക്കുന്നത്. ഇലക്ട്രല്‍ കമ്മീഷന്‍ 3,462 പേര്‍ക്ക് ഇത്തരത്തില്‍ അവകാശമില്ലാഞ്ഞിട്ടും  പോളിങ് കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നാണ്  വ്യക്തമാക്കുന്നത്.  ഇവര്‍ വോട്ട് ചെയ്താലും  അതിനെ കണക്കിലെടുക്കില്ലെന്നും വ്യക്തമാക്കി.

തെറ്റ് സംഭവിച്ചത്  ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രാദേശിക അധികൃതര്‍ ഉപയോഗിച്ച സോഫ്റ്റ് വെയര്‍  തകരാര്‍ മൂലമാണെന്നാണ് ചൂണ്ടികാണിക്കുന്നത്.  ആറ് പ്രാദേശിക അധികൃതര്‍ റിപ്പോര്‍ട്ട് ഇനിയും നല്‍കിയിട്ടില്ല. ഈ കണക്കുകള്‍ കൂടി ലഭിക്കുന്നതോടെ തെറ്റായി പോളിങ് കാര്‍ഡ് ലഭിച്ചവരുടെ എണ്ണം കൂടാനാണ് സാധ്യത.  പ്രശ്നം സോഫ്റ്റ്വെയര്‍ ദാതാക്കള്‍ പരിഹരിച്ചിട്ടുണ്ട്.   പ്രശ്നം ബാധിച്ചിരിക്കുന്ന മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ തെറ്റായി വോട്ടെടുപ്പില്‍പങ്കെടുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നവരുടെ പോസ്റ്റല്‍ വോട്ടുകള്‍ റദ്ദാക്കുകയാണെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജൂണ്‍ 23ന് നടക്കുന്ന ഹിതപരിശോധനയില്‍  വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നതാണ്. യുകെയിലോ ജിബ്രാള്‍ട്ടറിലോ റസിഡന്‍റായിരിക്കുന്ന ബ്രിട്ടീഷ്, ഐറിഷ്,  കോമണ്‍വെല്‍ത്ത് പൗരന്മാര്‍ക്ക് 18 വയസോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍  വോട്ട് രേഖപ്പെടുത്താം.  കഴിഞ്ഞ പതിനഞ്ച് വര്‍ഷം വരെ യുകെയില്‍ ജീവിച്ചിരുന്ന യുകെയ്ക്ക് പുറത്തുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്കും വോട്ട് രേഖപ്പെടുത്താം. ഫലത്തില്‍  ഐറിഷ് , സിപ്രിയോട്ട്, മാള്‍ടീസ് പൗരന്മാരാണ് ബ്രിട്ടന്‍കാരല്ലാതെ വോട്ട് അവകാശമുള്ളവരായിട്ടുള്ളത്.

എസ്

Share this news

Leave a Reply

%d bloggers like this: