ലുവാസ് ഡ്രൈവര്മാര്‍ ലേബര്‍ കോടതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചു

ഡബ്ലിന്‍: അവസാനം ലുവാസ് ഡ്രൈവര്‍മാര്‍  ലേബര്‍ കോടതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചു.  18.3 ശതമാനം വേതനം  വര്‍ധിപ്പിച്ച് കൊണ്ടുള്ള നിര്‍ദേശമാണ് വോട്ടിനിട്ട് അംഗീകരിച്ചത്.  നാല് മാസമായി പലപ്പോഴായി സമരവുമായി മുന്നോട്ട് പോകുകയായിരുന്നു ലുവാസ് ജീവനക്കാര്‍.

34 ശതമാനത്തിനെതിരെ 66 ശതമാനം വോട്ടിനാണ് നിര്‍ദേശം അംഗീകരിച്ചിരിക്കുന്നത്.  ലുവാസ് നടത്തിപ്പുകാരായ ട്രാന്‍സ്ദേവും നിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.  സമീപകാലത്തെ സമര ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ തര്‍ക്കമാണ് ഇതോടെ താത്കാലികമായി  തീര്‍ന്നിരിക്കുന്നത്.  എസ്ഐപിടിയു അംഗങ്ങളായ ഡ്രൈവര്‍മാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായിരുന്നു. ഇതിന്‍റെ ഭാഗമായി മുന്നോട്ട് വെച്ച സമരം താത്കാലികമായി മാറ്റിവെയ്ക്കുകയായിരുന്നു തൊഴിലാളി സംഘടന.

പുതിയ ഡ്രൈവര്‍മാരുടെ  പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോഴത്തെ നിര്‍ദേശത്തിന് കഴിയുമെന്നാണ് കരുതുന്നത്. സെപ്തംബറിനുള്ളിലായി ഉത്പാദന ക്ഷമതയും വേതനവും തമ്മിലുള്ള  ബന്ധം മെച്ചപ്പെടുത്തുന്നുണ്ട്. 15.6 ശതമാനം മുതല്‍ 18.3 ശതമാനം വരെ വര്‍ധനവാണ് ഉണ്ടാകുന്നത്. അടുത്ത നാല് വര്‍ഷത്തേയ്ക്ക് ഷിഫ്റ്റ് ജോലിയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഡ്രൈവര്‍മാരുടെ കുറഞ്ഞ വേതനം 18 മാസത്തിനുള്ളില്‍ ചര്‍ച്ച ചെയ്യാമെന്നാണ് പറയുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: